ഒഫാലി: കൗണ്ടി ഒഫാലിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മരിച്ചയാളെ തിരിച്ചറിഞ്ഞു. എഡെൻഡെറി സ്വദേശിയായ ക്രിസ്റ്റി ഹോൾട്ട് ആണ് മരിച്ചത്. ഡിസംബറിൽ ഇതേ വീട്ടിൽ ഉണ്ടായ തീവയ്പ്പിൽ കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് ക്രിസ്റ്റി.
ക്രിസ്റ്റിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. ഡിസംബർ ആറിനായിരുന്നു ഈ വീടിന് നേരെയുണ്ടായ തീവയ്പ്പിൽ മേരി, കൊച്ചുമകൻ ടാഗ്ഡ് ഫാരെൽ എന്നിവർ കൊല്ലപ്പെട്ടത്.
Discussion about this post

