തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിന്റെ കാര്യത്തിൽ ജനങ്ങളെയും , പാർലമെന്റിനെയും തെറ്റിദ്ധരിപ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നാണ് പിണറായി മാദ്ധ്യമങ്ങളോട് പറഞ്ഞത് .
കേരളം വിശദമായ റിപ്പോർട്ട് നൽകാത്തതു കൊണ്ടാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്തതെന്നാണ് അമിത് ഷാ പറഞ്ഞത് . ഇത് വസ്തുതാവിരുദ്ധമാണ്. ഇതിൽ നാടിന്റെ പ്രതിഷേധം അറിയിക്കുന്നുവെന്നും പിണറായി പറഞ്ഞു.വയനാട് വിഷയത്തിൽ ആദ്യമായല്ല ആഭ്യന്തരമന്ത്രി ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് . മുൻപ് ഇല്ലാത്ത കാലാവസ്ഥാ റിപ്പോർട്ട് ഉണ്ടാക്കിയും പാർലമെന്റിന്റെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടും കേരളം ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഓഗസ്റ്റ് 10 നാണ് ദുരന്തമേഖലയിൽ എത്തിയത്.ഓഗസ്റ്റ് 17-ന് കേരളം കേന്ദ്രത്തിനു നിവേദനം നല്കി. 1202 കോടി രൂപയുടെ പ്രാഥമിക സഹായം ആണ് ആവശ്യപ്പെട്ടത്. ദുരന്തം നടന്ന് ഇത്രയും കഴിഞ്ഞിട്ടും ഒരു സഹായം പോലും ലഭിച്ചിട്ടില്ല.ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോൾ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത് .
നേരത്തെ നൽകിയ മെമ്മോറാണ്ടത്തിന് പുറമേ പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെന്റ് നടത്തുകയും വിശദമായ 583 പേജുള്ള റിപ്പോർട്ട് കഴിഞ്ഞ 13 ന് കേന്ദ്രത്തിന് നൽകുകയും ചെയ്തു. ഈ പ്രക്രിയയ്ക്ക് എടുക്കുന്ന സ്വാഭാവികമായ കാലതാമസമാണ് മൂന്നുമാസം
ത്രിപുര, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വയനാടിന്റെ അത്ര തീവ്രത ഇല്ലാത്ത ദുരന്തം ഉണ്ടായപ്പോള്‍ വളരെ വേഗത്തിലാണ് സഹായം ലഭ്യമാക്കിയത്. അതേ കേന്ദ്രസര്‍ക്കാരാണ് കേരളത്തോട് അവഗണന കാണിക്കുന്നത്. – എന്നും പിണറായി പറഞ്ഞു.