ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ ബെംഗളുരുവിലെ വീട്ടിലായിരുന്നു അന്ത്യം . വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.2009 മുതൽ 2012 വരെ മൻമോഹൻ സിംഗിൻ്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായിരുന്നു എസ് എം കൃഷ്ണ.1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചു.
1999-ൽ കെ.പി.സി.സി പ്രസിഡൻ്റായ അദ്ദേഹം അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. 2017ൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു.2023ൽ കൃഷ്ണയെ പത്മ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.ബെംഗളൂരുവിനെ രാജ്യത്തിന്റെ ഐടി തലസ്ഥാനമാക്കി മാറ്റുന്നതിൽ എസ്.എം.കൃഷ്ണ വഹിച്ച പങ്ക് വലുതാണ്.2023 ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.