തിരുപ്പതി : കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ തിരുപ്പതി ക്ഷേത്ര മാതൃക സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. രണ്ടര ഏക്കർ ഭൂമിയാണ് തിരുമല തിരുപ്പതിക്ഷേത്രമാതൃക സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്നത്
ടിടിഡി ജോയിന്റ് എക്സിക്യൂട്ടീസ് ഓഫീസർ ഗൗതമി പ്രയാഗ് രാജിൽ അനുവദിച്ച ഭൂമി പരിശോധിച്ചു. കുംഭമേള അതോറിറ്റി ഓഫീസർ വിജയ് കിരൺ ആനന്ദ് ഒപ്പമുണ്ടായിരുന്നു . ഹിന്ദു സനാതനധർമ്മം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്പതി ക്ഷേത്രമാതൃക പ്രയാഗ് രാജിൽ ഒരുക്കുന്നത് .
രാജ്യത്തെ ഏറ്റവും വലിയ മതസമ്മേളനമായാണ് കുംഭമേളയെ കണക്കാക്കുന്നത് . ജനുവരി 12 നാണ് പ്രയാഗ് രാജിൽ കുംഭമേള ആരംഭിക്കുക. 30 കോടി മുതൽ 50 കോടി വരെ ഭക്തർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .വിവിധനഗരങ്ങളിൽ നിന്ന് 6580 റെഗുലർ ട്രെയിനുകളും , ആയിരത്തോളം സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും.