ന്യൂഡൽഹി : തമിഴ്നാട്ടിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ചു.
സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും സ്റ്റാലിന് ഉറപ്പുനൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് വടക്കൻ തമിഴ്നാട്ടിൽ ഉയർന്ന വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. തിരുവണ്ണാമലയിൽ ഡിസംബർ ഒന്നിന് രാത്രി മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുൾപൊട്ടിയ പാറക്കൂട്ടം വീടിന് മുകളിലേക്ക് തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി.. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി.