കൊച്ചി : തന്നെ ട്രെയിനിൽ കണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ ഭയന്നു പോയെന്ന് സന്ദീപ് വാര്യർ. മാധ്യമപ്രവർത്തകർക്ക് മുൻപിലായിരുന്നു സന്ദീപിന്റെ പ്രതികരണം.
‘കഴിഞ്ഞ ദിവസം രാത്രി വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ ഷാഫി പറമ്പിലുമൊക്കെ കൂടെ ഉണ്ടായിരുന്നു . ആ ട്രെയിനിൽ ഞാൻ മുൻപ് പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ടായിരുന്നു. അത് പിന്നീടാണ് അറിഞ്ഞത് . സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ബിജെപിയുടെ പ്രവർത്തകരെ ഫോൺ ചെയ്ത് വിളിച്ചു വരുത്തിയിരിക്കുകയാണ് ‘ എന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഒരു പ്രസ്ഥാനത്തിൽ നിന്ന് മറ്റൊന്നില്ലേയ്ക്ക് ചാടിയ ഉടൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്നാണ് ചിലർ ചോദിക്കുന്നത് . എന്തിനാണ് ഇതിനിടയിലേയ്ക്ക് പാർട്ടി പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതെന്നും കമന്റുകളുണ്ട്.