കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. 30 പേരുണ്ടായിരുന്നു ബസിൽ. 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.