ഹിമാലയത്തിലും മലയോര പ്രദേശങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാണപ്പെടുന്ന പൂക്കളാണ് ബുറാൻഷ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പുഷ്പമാണിതെന്ന് വിദഗ്ധർ പറയുന്നു. വൈറ്റമിൻ സിയാൽ സമ്പന്നമാണ് ബുറാൻഷ് പൂവ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബുറാൻഷ് പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങൾ വരുന്നത് തടയുന്നു. ബുറാൻഷ് പുഷ്പം ജ്യൂസും വീഞ്ഞും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട് . ഇതിന് ആൻ്റിഓക്സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ എന്നീ സംരക്ഷണ ഗുണങ്ങളുമുണ്ട്.
ബുറാൻഷ് പുഷ്പം, റോഡോഡെൻഡ്രോൺ അർബോറിയം എന്നും അറിയപ്പെടുന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലാണിത് പ്രധാനമായും കാണപ്പെടുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മലയോര മേഖലകളിലാണ് ബുറാൻഷ് പൂക്കൾ കൂടുതലായി കാണപ്പെടുന്നത്.
ബുറാൻഷിൽ ക്വിനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ക്യാൻസർ തടയാനും വേദന കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബുറാൻഷ് പുഷ്പം ചട്ണി ഉണ്ടാക്കാനും ഉപയോഗിക്കാം.ബുറാൻഷിന് ദഹന ഗുണങ്ങളുണ്ട്.
ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ വീക്കം കുറയ്ക്കുന്നു. ബ്രോങ്കൈറ്റിസ്, ആസ്ത്മ, ചുമ, വീക്കം കുറയ്ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ചെടിയുടെ ഇലകളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഫ്ലേവനോയ്ഡുകളാൽ സമ്പന്നമാണ് ബുറാൻഷ്. രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണിവ. ബുറാൻഷ് ചായയും ജ്യൂസും കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണ്. തലവേദന, സന്ധിവേദന, മറ്റ് വേദന എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് പറയപ്പെടുന്നു.