ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രവും സാംസ്കാരിക സമുച്ചയവും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തുറന്നു. നൂറുകണക്കിന് ഹൈന്ദവ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. നിരവധി ഭക്തരെ ആകർഷിക്കുന്ന ഈ ക്ഷേത്രം ദക്ഷിണാഫ്രിക്കയിലെ ഹിന്ദു സമൂഹത്തിന് ഒരു പ്രധാന നാഴികക്കല്ലാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ ഉള്ളതെങ്കിലും, രാജ്യത്തെ ഇന്ത്യൻ ജനസംഖ്യയിൽ മതത്തിന് വലിയ പ്രാധാന്യമുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ആത്മീയ നേതാവ്, അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) യിലെ മഹന്ത് സ്വാമി മഹാരാജ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചു.
ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു സാംസ്കാരിക സമുച്ചയം” എന്നാണ് BAPS ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശനിയാഴ്ച ജോഹന്നാസ്ബർഗിൽ ഗ്രാൻഡ് നഗർ യാത്രാ ഘോഷയാത്ര നടന്നു. ഭക്തിഗാനങ്ങൾ, മാർച്ചിംഗ് ബാൻഡുകൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റേകി.