കടലൂർ : വെള്ളമെന്ന് കരുതി ഡീസൽ കുടിച്ച ഒന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം .തമിഴ്നാട്ടിലെ കടലൂർ വടലൂർ നരിക്കുരവർ കോളനി സ്വദേശികളായ സൂര്യ- സ്നേഹ ദമ്പതികളുടെ മകൾ മൈഥിലിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം . സ്നേഹ അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ കുഞ്ഞ് സമീപത്തിരുന്ന് കളിക്കുന്നുണ്ടായിരുന്നു. വിറക് കത്തിക്കാനായി വാങ്ങി വച്ച ഡീസൽ ഇതിനിടെ കുഞ്ഞ് എടുത്ത് കുടിക്കുകയായിരുന്നു.
കുഞ്ഞിന്റെ കയ്യിൽ കുപ്പി കണ്ട് സംശയം തോന്നിയ വീട്ടുകാർ ഉടൻ കുറിഞ്ഞിപ്പടി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കുഞ്ഞിനെ ചിദംബരത്തെ രാജ മുത്തയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അല്പനേരം കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞ് മരിച്ചു. എന്നാൽ കുഞ്ഞിന് മെഡിക്കൽ കോളേജിൽ മെച്ചപ്പെട്ട ചികിത്സ ലഭിച്ചില്ലെന്ന് കാട്ടി പിതാവ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

