ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുന്നു. ഇഞ്ചോടിഞ്ചുള്ള പോരാട്ടത്തിൽ ആദ്യലീഡ് നില മാറിമറിഞ്ഞെങ്കിലും ബിജെപി ലീഡ് തുടരുകയാണ്. കേവല ഭൂരിപക്ഷം കഴിഞ്ഞ ലീഡ് 40 സീറ്റിലെത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ കൃത്യമായ ഫലം അറിയാനാകുമെന്നാണ് സൂചന .
ഒരു ഘട്ടത്തിൽ മുന്നിലായിരുന്ന ആപ്പ് പിന്നീട് കയറി വന്നില്ല . അരവിന്ദ് കെജ്രിവാളും, അതിഷിയുമടക്കമുള്ള ആപ്പ് നേതാക്കളെല്ലാം പിന്നിലാണ്. മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും സൗരഭ് ഭരദ്വാജും ഏറെ പിന്നിലാണ്.
അതേസമയം സർക്കാർ രൂപീകരണത്തിന് അവകാശം ഉന്നയിക്കുമെന്ന് ഡൽഹി ബിജെപി നേതൃത്വം വ്യക്തമാക്കി. ബിജെപി ആസ്ഥാനത്ത് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു .
മുഖ്യമന്ത്രിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് പ്രവര്‍ത്തകര്‍. തുടക്കം മുതല്‍ ബിജെപിയാണ് ലീഡ് തുടര്‍ന്നത്. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്.