വയനാട് : സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം . വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണ്യാന്ത്യം . നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45) ആണ് മരിച്ചത് . ഇന്നലെ വൈകിട്ടാണ് സംഭവം . കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം . മാനുവിനെ പിടികൂടിയാ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേയ്ക്ക് വനം വകുപ്പ് അധികൃതർ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് . മാനുവും, ഭാര്യയും ഒരുമിച്ചാണ് കടയിലേയ്ക്ക് പോയത് . മടങ്ങി വരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത് . മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
Discussion about this post