കൊല്ലം:കുരീപ്പുഴയില്‍ 11 വയസുള്ള പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍. കുരീപ്പുഴ തെക്കേച്ചിറ സ്വദേശിനി അവന്തികയാണ് മരിച്ചത്.
വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു പെണ്‍കുട്ടിയെ കണ്ടത്. ആത്മഹത്യയെന്നാണ് അഞ്ചാലുംമൂട് പൊലീസിന്റെ നിഗമനം.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു ജീവനൊടുക്കിയത്.ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രക്ഷിതാക്കള്‍ വഴക്കു പറഞ്ഞതില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്നാണ് അതില്‍ എഴുതിയിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post