ധാക്ക : ബംഗ്ലാദേശിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പൂക്കൾ വിറ്റ കടകൾ അടിച്ചു തകർത്തു . ‘തൗഹിദി ജനത’ എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് കടകൾ അടിച്ചു തകർത്തത് . ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിലെ ഭൂവാപൂർ ഉപസിലയിലാണ് സംഭവം.
ഭുവാപൂർ പോലീസ് സ്റ്റേഷന് സമീപമുള്ള ‘മാമാ ഗിഫ്റ്റ് കോർണർ’ ഉൾപ്പെടെയുള്ള കടകളാണ് ജനക്കൂട്ടം ലക്ഷ്യമിട്ടത്. കട ആക്രമിച്ച സംഘം പൂക്കൾ തെരുവിലേക്ക് വലിച്ചെറിഞ്ഞു.വളരെക്കാലമായി പൂ വിൽപ്പന നടത്തുന്ന ആലം എന്ന വ്യക്തിയുടെ കടയായിരുന്നു അത്. വാലന്റൈൻസ് ദിനത്തിൽ പൂക്കൾ വിൽക്കുന്നത് കുറ്റകൃത്യമാണെന്ന് അക്രമികൾ തന്നോട് പറഞ്ഞതായി ആലം പറഞ്ഞു.
അക്രമികൾ പ്രകടനങ്ങൾ നടത്തുകയും ‘പ്രണയവിരുദ്ധ’ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തു. കമിതാക്കളെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി അവർ മുദ്രാവാക്യങ്ങളും വിളിച്ചു.