വാഷിംഗ്ടൺ : രണ്ടാം ഘട്ടത്തിൽ അമേരിക്കയിൽ നിന്ന് നൂറിലധികം ഇന്ത്യക്കാരെ തിരിച്ചയച്ചു. 119 അനധികൃത കുടിയേറ്റക്കാരെയാണ് ഇന്ന് തിരിച്ചയയ്ക്കുക. അമൃത്സറിലാണ് ഇവരുമായുള്ള വിമാനം ലാൻഡ് ചെയ്യുക.
രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായതിനു തൊട്ടുപിന്നാലെയാണ് ഡൊണാൾഡ് ട്രംപ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയത് . ഇതിന്റെ ഭാഗമായി, അനധികൃതമായി യുഎസിൽ പ്രവേശിച്ച 100-ലധികം ഇന്ത്യക്കാരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. 104 ഇന്ത്യക്കാരുടെ ആദ്യ ബാച്ചിനെ വഹിച്ചുകൊണ്ട് യുഎസ് സൈനിക വിമാനം കഴിഞ്ഞയാഴ്ച അമൃത്സറിൽ വന്നിറങ്ങിയിരുന്നു.
ഇത്തവണ വരുന്ന 119 പേരിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരും, 33 പേർ ഹരിയാനയിൽ നിന്നുള്ളവരും , 8 പേർ ഗുജറാത്തികളും, മൂന്ന് പേർ യുപിക്കാരും, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതവുമാണുള്ളത്.