വിരഹവേദന ചിലപ്പോഴൊക്കെ നമ്മളെ തകർത്ത് കളയാറുണ്ട്. നഷ്ടപ്പെട്ടു പോയ പങ്കാളിയ്ക്കായി പ്രാർത്ഥിക്കുന്നവരും , പങ്കാളിയ്ക്കായി ‘ പണി ‘ നൽകുന്നവരുമുണ്ട്. അത്തരത്തിൽ കാമുകന് വാലന്റൈൻസ് ഡേ ദിനത്തിൽ കാമുകി നൽകിയ ഒരു അഡാർ പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത് .
വാലന്റൈൻസ് ദിനത്തിൽ 24 കാരിയായ ആയുഷി റാവത്താണ് തന്റെ മുൻ കാമുകൻ യാഷിന്റെ വീട്ടിലേക്ക് 100 പിസ്സകൾ ഓർഡർ ചെയ്തത്. ക്യാഷ് ഓൺ ഡെലിവറി ആയാണ് ഓർഡർ നൽകിയത് . ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
ആയുഷി റാവത്ത് യാഷുമായി ഗാഢ പ്രണയത്തിലായിരുന്നു. പക്ഷേ, ഒരു ചെറിയ കാര്യത്തിന് അവർ രണ്ടുപേരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. എങ്കിലും എല്ലാം മറന്ന് തന്റെ പ്രണയം തുടരാൻ ആയുഷി ആഗ്രഹിച്ചു. എന്നാൽ കാമുകൻ യാഷ് ബന്ധം തുടരാൻ തയ്യാറാകാതെ വേർപിരിഞ്ഞു. അകന്നു മാറി. കാമുകന്റെ വഞ്ചനയുടെ വേദന ആയുഷിക്ക് താങ്ങാനായില്ല .
തുടർന്നാണ് കാമുകനോട് പക വീട്ടാൻ പതിനയ്യായിരം രൂപയുടെ പിസ ആയുഷി ഓർഡർ ചെയ്തത് . എന്തായാലും ഇത് വല്ലാത്ത ചെയ്ത്തായി പോയെന്നാണ് ഇതു കണ്ട പല മുൻ കാമുകന്മാരുടെയും അഭിപ്രായം.