കൊറോണ വൈറസ് , മനുഷ്യരാശിയെ എത്രമാത്രം ബാധിച്ചുവെന്ന് പ്രത്യേകം പറയേണ്ടതില്ല.ഈ മഹാമാരി മൂലം നിരവധി ആളുകൾ മരിച്ചു, ദശലക്ഷക്കണക്കിന് ആളുകൾ ഉപജീവനമാർഗം നഷ്ടപ്പെട്ട് തെരുവിലിറങ്ങി. ഇപ്പോഴിതാ കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസ് ചൈനയിൽ ശാസ്ത്രജ്ഞർ കണ്ടെത്തി. HKU5-CoV-2 എന്ന വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്നാണ് സൂചന .
വവ്വാലുകളിൽ കണ്ടെത്തിയ ഈ വൈറസ് കൊറോണ വൈറസ് പോലെ തന്നെ അപകടകരമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന പത്രമാണ് വൈറസിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.പ്രശസ്ത വൈറോളജിസ്റ്റ് ഷി ഷെങ്ലിയാണ് ഈ കണ്ടെത്തലിലേയ്ക്ക് നയിച്ച ഗവേഷണ സംഘത്തെ നയിച്ചത്.
വുഹാൻ സർവകലാശാലയിലെ ഗ്വാങ്ഷോ ലബോറട്ടറി, ഗ്വാങ്ഷോ അക്കാദമി ഓഫ് സയൻസസ്, വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞർ ഈ ഗവേഷണത്തിൽ പങ്കെടുത്തു. അവരുടെ ഗവേഷണം പിയർ-റിവ്യൂഡ് ജേണൽ സെല്ലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . പുതുതായി കണ്ടെത്തിയ ഈ വൈറസ് മെർബെക്കോവൈറസ് ജനുസ്സിൽ പെടുന്നു
ഹോങ്കോങ്ങിലെ ജാപ്പനീസ് പിപിസ്ട്രെൽ വവ്വാലുകളിലാണ് ആദ്യമായി ഇത് തിരിച്ചറിഞ്ഞത് . ഇത് നേരിട്ടോ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കോ പകരാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.