വിക്കി കൗശൽ ചിത്രം ‘ ഛാവ ‘ യെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യൻ സിനിമയെ രൂപപ്പെടുത്തുന്നതിൽ മഹാരാഷ്ട്രയുടെയും മുംബൈയുടെയും പങ്കിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു .
” മറാത്തി സിനിമകൾക്കൊപ്പം ഹിന്ദി സിനിമയെയും ഉയർത്തിക്കൊണ്ടുവന്നിരിക്കുന്നത് മഹാരാഷ്ട്രയും മുംബൈയുമാണ്. ഇക്കാലത്ത് ഛാവ തരംഗമായി മാറുകയാണ്.ശിവാജി സാവന്തിന്റെ മറാത്തി നോവലിലൂടെയാണ് സംബാജി മഹാരാജിന്റെ ഈ വീര്യത്തെക്കുറിച്ച് നമുക്ക് അറിവ് ലഭിക്കുന്നത്.ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഛാവ, ചരിത്ര സംഭവങ്ങളുടെയും സാംസ്കാരിക പ്രാധാന്യത്തിന്റെയും ചിത്രീകരണം കൊണ്ട് ശ്രദ്ധ ആകർഷിച്ചു.‘ നരേന്ദ്രമോദി പറഞ്ഞു.
മാഡോക്ക് ഫിലിംസ് നിർമ്മിച്ച് ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ വിക്കി കൗശൽ ടൈറ്റിൽ റോളിൽ എത്തുന്നു ,.രശ്മിക മന്ദന്ന യേസുഭായ് ഭോൺസാലെയായും , അക്ഷയ് ഖന്ന ഔറംഗസേബായും, ഡയാന പെന്റി സിനത്ത്-ഉൻ-നിസ്സ ബീഗമായും, അശുതോഷ് റാണ ഹംബിറാവു മോഹിതെയായും, ദിവ്യ ദത്ത സോയാരാഭായിയായുമാണ് ചിത്രത്തിൽ എത്തുന്നത്.