ന്യൂഡല്‍ഹി: പുതിയ ബജറ്റ് ഫോൺ അവതരിപ്പിക്കാനൊരുങ്ങി വിവോ. കമ്പനിയുടെ പുതിയ ഫോണായ ടി4എക്സ് ഫൈവ് ജി ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
വിവോ ടി4എക്സ് 5G മീഡിയാടെക് ഡൈമെന്‍സിറ്റി 7300 ചിപ്സെറ്റ് ആണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലോഞ്ച് തീയതി സംബന്ധിച്ച പ്രഖ്യാപനങ്ങൾ ഒന്നും കമ്പനി നടത്തിയിട്ടില്ല .
50 എം പി എഐ – എൻഹാൻസ്ഡ് പ്രൈമറി ക്യാമറയോടെയായിരിക്കും ഫോൺ വിപണിയിൽ എത്തുക .എ ഐ ഇറേസർ, എ ഐ ഡോക്യൂമെൻഡ് മോഡ് പോലുള്ള നൂതന എ ഐ സവിശേഷതകളും ഫോണിലുണ്ടാകുമെന്നാണ് സൂചന .
6500 എം എ എച്ച് ബാറ്ററി കരുത്താണ് ഫോണിന്റെ മറ്റൊരു പ്രത്യേകത . നോട്ടിഫിക്കേഷനായി കസ്റ്റം ലൈറ്റിംഗ് ഇഫക്ടുകൾ നൽകുന്ന ഡൈനാമിക് ലൈറ്റ് ഫീച്ചറും ഇതിൽ ഉണ്ടാകും. പർപ്പിൾ, മറൈൻ ബ്ലൂ കളറുകളിൽ ഈ ഫോൺ ലഭ്യമാകും . ഫോണിന്റെ വില 15,000 രൂപയിൽ താഴെയായിരിക്കും.