ചികിത്സാ ചിലവുകൾ നാൾക്ക് നാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കുക എന്നത് അത്യാപേക്ഷിതമായിരിക്കുകയാണ് . പല കുടുംബങ്ങളുടെയും താളം തെറ്റിക്കുന്നത് അപ്രതീക്ഷിതമായി വരുന്ന ചികിത്സാ ചിലവുകളാണ്.ഈ സാഹചര്യം ഒഴിവാക്കാൻ ഇൻഷുറൻസ് പോളിസികൾക്ക് കഴിയും .
ആരോഗ്യ ഇൻഷുറൻസുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് അതിലെ സബ് ലിമിറ്റുകൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കേണ്ട കാര്യം .ഓരോ രോഗങ്ങളുടെ ചികിത്സയ്ക്ക് എത്ര രൂപ എന്ന പരിധി ഇതുവഴി നമുക്കറിയാനാകും. ആശുപത്രി ചികിത്സയുടെ എല്ലാ ചിലവുകളും ഉൾപ്പെടുന്ന പോളിസി എടുക്കുന്നതാണ് ഉചിതം.
ഉയർന്ന പ്രീമിയം ഒഴിവാക്കാൻ പലരും സബ് ലിമിറ്റുകളുള്ള പോളിസി തെരഞ്ഞെടുക്കാറുണ്ട് . എന്നാൽ ഇതിന്റെ പ്രശ്നം ചികിത്സാ ചിലവുകൾക്ക് പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അതിനപ്പുറം വരുന്ന ചികിത്സാ ചിലവുകൾ നമ്മൾ കൈയ്യിൽ നിന്ന് നൽകേണ്ടി വരും .
തിമിരം, സൈനസസ്, പ്രസവചികിത്സ, പൈല്‍സ് എന്നിവയ്ക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് കമ്പനികള്‍ തുകയ്ക്ക് പരിധി നിശ്ചയിക്കാറ്. ഇത്തരത്തിൽ സബ് ലിമിറ്റുകൾ ഓരോ കമ്പനിയ്ക്കും വ്യത്യസ്തമായിരിക്കും . ആശുപത്രി റൂം വാടക, ഐ സിയു എന്നിവയ്ക്കും ഇൻഷുറൻസ് കമ്പനി പരിധി നിശ്ചയിക്കാറുണ്ട്.ഇൻഷുറൻസ് പ്രീമിയം കൂടുതലാണെങ്കിലും സബ് ലിമിറ്റുകൾ ഏറ്റവും കുറവുള്ള പോളിസി തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധർ പറയുന്നത് .ഭാവിയിലെ ചികിത്സ ചെലവുകള്‍ പരിഗണിക്കുമ്പോള്‍ ഇതായിരിക്കും നല്ലത്.