കണ്ണൂർ ; മാരക ലഹരി മരുന്ന് മെത്താഫിറ്റമിനുമായി യുവതി അറസ്റ്റിൽ . കണ്ടങ്കാളി മുല്ലക്കൊടിയാലെ സി നിഖില (30) ആണ് എക്സൈസ് സംഘം വീട്ടിൽ വച്ച് അറസ്റ്റ് ചെയ്തത് . വിൽപ്പന നടത്താൻ ബാംഗ്ലൂരിൽ നിന്ന് എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത് .
2023 ൽ ഇവരെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കുന്ന നിഖില ബുള്ളറ്റ് ലേഡി എന്നാണ് അറിയപ്പെടുന്നത് . ബുള്ളറ്റ് യാത്രയിലൂടെ ലഭിക്കുന്ന സൗഹൃദങ്ങൾ വഴിയാണ് ഇവർ ലഹരി മരുന്ന് വിൽപ്പനയിലേയ്ക്ക് തിരിഞ്ഞതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post