കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്, കഞ്ചാവ് വാങ്ങിക്കുന്നവർക്ക് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ വിതരണക്കാർ നിശ്ചയിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില. മുൻകൂട്ടി പണം നൽകുന്നവർക്ക് ഓഫറിലാണ് കഞ്ചാവ് നൽകിയതെന്നും പോലീസ് പറയുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്ക് കഞ്ചാവ് നൽകും എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പോലീസ് കണ്ടെത്തി
അതേസമയം കോളേജ് പ്രിൻസിപ്പാൾ പോലീസിനു നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. 12-ാം തീയതി കോളേജ് ഹോസ്റ്റലിൽ ലഹരിപാർട്ടി നടക്കുന്നുവെന്ന് പറഞ്ഞ് പ്രിൻസിപ്പൾ പോലീസിനു കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.