ക്ലെയർ: കൗണ്ടി ക്ലെയറിൽ മീൻ പിടിയ്ക്കുന്നതിനിടെ കടലിൽ വീണ് മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. സഹോദരങ്ങളായ താജുദീൻ സാഫി, സലാഹുദ്ദീൻ സാഫി എന്നിവരാണ് മരിച്ചത്. ഇരുവരും ലിമെറിക്കിൽ താമസിക്കുന്ന അഫ്ഗാൻ വംശജനാണ്.
താജുദ്ദീന് 30 വയസ്സും സലാഹുദ്ദീന് 20 വയസ്സുമാണ് പ്രായം. കഴിഞ്ഞ 10 വർഷമായി ഇവർ ലിമെറിക്കിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് അഫ്ഗാനിസ്ഥാൻ സ്വദേശിനിയുമായുള്ള സലാഹുദ്ദീന്റെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ദിവസമാണ് ഇരുവരും അർധസഹോദരനുമൊത്ത് ചൂണ്ടയിടാൻ ക്ലെയറിലെ ബ്ലൂ പൂളിൽ എത്തിയത്. എന്നാൽ അബദ്ധത്തിൽ കടലിലേക്ക് വീഴുകയായിരുന്നു.
Discussion about this post

