ഡബ്ലിൻ: അയർലൻഡ് ജനതയെ ഞെട്ടിച്ച് രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. നാളെ മുതൽ വർധിച്ച വില പ്രാബല്യത്തിൽവരും. പെട്രോൾ ലിറ്ററിന് 2.50 യൂറോയായും ഡീസലിന് 3 യൂറോ ആയും ഉയരുമെന്നാണ് ഐറിഷ് പെട്രോൾ പമ്പ് ഓണേഴ്സ് അസോസിയേഷൻ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടുണ്ട്. ഇതിന് പുറമേ അയർലൻഡിലേക്കുള്ള 25 ഇന്ധനക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതെല്ലാമാണ് ഇന്ധനവിലയെ സ്വാധീനിച്ചത്. നാളെ പുലർച്ചെ മുതലാകും പുതിയ നിരക്ക് ഈടാക്കി തുടങ്ങുക.
Discussion about this post

