പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാൽ തൊട്ട് വന്ദിച്ച് രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി . 2025 ലെ ഐപിഎല്ലിൽ തന്റെ മികച്ച പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് സൂര്യവംശി . രാജസ്ഥാൻ റോയൽസിന് ഐപിഎൽ ഫൈനലിലേക്ക് യോഗ്യത നേടാൻ കഴിഞ്ഞില്ലെങ്കിലും, ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ച്വറി നേടിയ സൂര്യവംശി വൈറൽ താരമായി മാറി.
ബീഹാർ വിമാനത്താവളത്തിൽ വെച്ചാണ് സൂര്യവംശി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടത് . സൂര്യവംശിയുടെ പ്രകടനത്തെ മോദി പ്രശംസിച്ചു. ക്രിക്കറ്റിലെ വൈഭവിന്റെ കഴിവിനും ഭാവിയിൽ ഇനിയും നിരവധി നേട്ടങ്ങൾക്കും പ്രധാനമന്ത്രി ആശംസിച്ചു. വൈഭവിന്റെ മാതാപിതാക്കളോടും അദ്ദേഹം കാര്യങ്ങൾ ആരാഞ്ഞു. . മാൻ കി ബാത്ത് പ്രസംഗത്തിൽ, സൂര്യവംശിയുടെ അത്ഭുതകരമായ നേട്ടത്തെ പ്രധാനമന്ത്രി മോദി പ്രശംസിച്ചിരുന്നു.
ഈ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച സൂര്യവംശി ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്.

