മംഗളൂരു ; തുടർച്ചയായ മഴയിൽ മംഗളൂരു മേഖലയിൽ കനത്ത നാശനഷ്ടം . ഉള്ളാൾ താലൂക്കിൽ കനത്ത മഴയെത്തുടർന്ന് രണ്ട് വീടുകൾക്ക് മേലെ മണ്ണിടിഞ്ഞുവീണ് മൂന്ന് മരണം . ആറ് പേരടങ്ങുന്ന ഒരു കുടുംബത്തിലെ മുത്തശ്ശിയും രണ്ട് പേരക്കുട്ടികളുമാണ് മരിച്ചത് . പത്ത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നാല് പേരെ രക്ഷപ്പെടുത്തി.
വൈകുന്നേരം 4.30 ഓടെയാണ് വീട് തകർന്നുവീണത്. പക്ഷേ, ഇടുങ്ങിയ വഴിയായതിനാൽ ജെസിബിക്കോ മറ്റ് വാഹനത്തിനോ എത്താനായില്ല . മാത്രമല്ല, മഴയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.പ്രേമപൂജാരിയെയും, കുട്ടികളെയും ഏറെ വൈകിയാണ് പുറത്തെടുത്തത്.
ഉള്ളാള്‍ താലൂക്കിലെ ഉറുമനെ കോടിയില്‍ കന്തപ്പ പൂജാരിയുടെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത് . വീട് തകരുന്ന വലിയ ശബ്ദം കേട്ട് കന്തപ്പ പുറത്തേക്ക് ഓടിയെങ്കിലും വീടിന്റെ സ്ലാബ് തകർന്ന് വീണ് കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ മരിച്ചു . അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ .കാന്തപ്പ പൂജാരിയുടെ മകൻ സീതാറാം പൂജാരിയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്.

