ശ്രീനഗർ ; ബിഎസ്എഫ് പാകിസ്ഥാന് വലിയ തിരിച്ചടി നൽകിയെന്നും അത് മറികടക്കാൻ വർഷങ്ങളെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഈ മാസം ആദ്യം നടന്ന പാകിസ്ഥാൻ കടന്നുകയറ്റത്തിനെതിരായ ബിഎസ്എഫ് തിരിച്ചടിയെ അമിത് ഷാ പ്രശംസിച്ചു . ജമ്മു അതിർത്തിയിലെ പ്രതികാര നടപടികളിൽ 118 ലധികം ശത്രു പോസ്റ്റുകൾ നശിപ്പിക്കുകയും കേടുപാടുകൾ വരുത്തുകയും ചെയ്തതായി അമിത് ഷാ പറഞ്ഞു
ഓപ്പറേഷൻ സിന്ദൂറിനുശേഷം ജമ്മു കശ്മീരിലേക്കുള്ള ആദ്യ സന്ദർശന വേളയിൽ ബിഎസ്എഫ് ജവാൻമാരുമായി സംവദിക്കുകയായിരുന്നു അമിത് ഷാ . “നമ്മുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാൻ മറുപടി നൽകിയത് നമ്മുടെ അതിർത്തികളെയും സാധാരണ പ്രദേശങ്ങളെയും ആക്രമിച്ചുകൊണ്ടാണ്. മറുപടിയായി, ജമ്മു കശ്മീരിലെ ബിഎസ്എഫ് ജവാൻമാർ 118 ലധികം പോസ്റ്റുകൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തുകൊണ്ട് തിരിച്ചടിച്ചു,” അമിത് ഷാ പറഞ്ഞു.
“ഇന്ത്യയുടെ അതിർത്തിയിൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടാകുമ്പോഴെല്ലാം, അതിന്റെ ആഘാതം ആദ്യം ഏറ്റുവാങ്ങേണ്ടി വരുന്നത് നമ്മുടെ ബിഎസ്എഫ് ജവാന്മാരാണ്. പക്ഷേ, അതിർത്തി എവിടെയാണെന്ന് ചിന്തിക്കാൻ അവർ ഒരിക്കലും ഇടവേള എടുക്കാറില്ല,” അമിത് ഷാ പറഞ്ഞു.

