Author: Anu Nair

തൃശൂർ : മന്ത്രവാദത്തിന്റെ മറവിൽ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പെരിങ്ങോട്ടുകര കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ പൂജാരി അരുൺ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് . ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . പൂജാരി തന്നെ വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി. നഗ്നവീഡിയോ അയച്ചു നൽകണമെന്ന് അരുൺ ആവശ്യപ്പെട്ടുവെന്നും അവഗണിച്ചാൽ കുടുംബാംഗങ്ങളെ അപായപ്പെടുത്താൻ മന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിന്റെ മരണശേഷം താൻ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുവതി ക്ഷേത്രത്തിൽ എത്തിയത്. ആരോ മന്ത്രവാദം നടത്തിയതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്ന് ബോധ്യപ്പെടുത്തിയ ശേഷം യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതി ഉണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.

Read More

മുംബൈ : പഹൽഗാം ഭീകരാക്രമണം നടത്തിയവരെ മുസ്ലീങ്ങളായി കണക്കാക്കാൻ പറ്റില്ലെന്ന് നടൻ ആമിർ ഖാൻ . ഒരു മതവും ആളുകളെ കൊല്ലാൻ ഉപദേശിക്കുന്നില്ലെന്നും സ്വകാര്യ ചാനലിന്റെ പ്രത്യേക പരിപാടിയിൽ പങ്കെടുക്കവേ ആമിർ ഖാൻ പറഞ്ഞു . ‘ പഹൽഗാം ഭീകരാക്രമണം അതിക്രൂരമായിരുന്നു , നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറി സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത ഭീകരവാദികളുടെ ഭീരുത്വമാണ് ഇത് കാണിക്കുന്നത് . അവർ ആളുകളുടെ മതം ചോദിച്ച് വെടിയുതിർത്തു , ഇതിന്റെ അർത്ഥമെന്താണ് ? ഒരു മതവും ആളുകളെ കൊല്ലാൻ ആവശ്യപ്പെടുന്നില്ല . ഈ ഭീകരരെ മുസ്ലീങ്ങളായി കണക്കാക്കാനാകില്ല . കാരണം നിരപരാധികളായ ഒരു മനുഷ്യനെയും കൊല്ലാൻ പാടില്ലെന്നും , സ്ത്രീകളെയും, കുട്ടികളെയും ആക്രമിക്കരുതെന്നും ഇസ്ലാമിലുണ്ട്. അത് ചെയ്യുന്നതിലൂടെ അവർ മതത്തിന് എതിരാകുകയാണ് ‘ – ആമിർ ഖാൻ പറയുന്നു. ഇന്ത്യൻ സായുധസേനയിൽ തനിക്ക് അഭിമാനമുണ്ടെന്നും ആമിർ ഖാൻ പറഞ്ഞു. കാർഗിൽ യുദ്ധശേഷം താൻ സൈനികരെ സന്ദർശിച്ചിരുന്നു, അതിനെ കുറിച്ച് അധികമാർക്കും അറിയില്ല…

Read More

ടെഹ്റാൻ : ആണവ നിർവ്യാപന കരാറിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ബിൽ തയ്യാറാക്കാൻ ഇറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മധ്യപൂർവദേശത്ത് ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ്. അതിനു പിന്നാലെയാണ് ആണവ നിർവ്യാപന കരാർ സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . NPT യിൽ നിന്ന് പുറത്തുകടക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് തയ്യാറാക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് വെളിപ്പെടുത്തിയത് . എന്നാൽ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തങ്ങൾ അനുകൂലമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗായ് പറഞ്ഞത്. ഇറാന്റെ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, NPT യിൽ നിന്ന് പിന്മാറുന്നത് സംബന്ധിച്ച് ഇറാൻ പാർലമെന്റ് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. അതേസമയം ഇറാനിലെ ഒരു എംപിയും പറഞ്ഞത് ഈ നിർദ്ദേശം നിയമ പ്രക്രിയയുടെ പ്രാരംഭ ഘട്ടത്തിലാണെന്നാണ്. കഴിഞ്ഞ ആഴ്ച, ടെഹ്‌റാൻ ഒരു ആണവ ബോംബ് നിർമ്മിക്കുന്നതിന്റെ വക്കിലാണെന്ന് ഇറാൻ പറഞ്ഞിരുന്നു. തങ്ങളുടെ ആണവ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർഗോഡ്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് മഴ കൂടുതൽ ശക്തമായത്. കാസർകോട്, കനത്ത മഴയിൽ തോട്ടിൽ വീണ് എട്ട് വയസ്സുകാരൻ മരിച്ചു. ബന്ദിയോട് സ്വദേശിയായ സാദത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്നിലെ വെള്ളം നിറഞ്ഞ തോട്ടിൽ വീണതിനെ തുടർന്ന് കുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി. ഇടുക്കിയിലെ മൂലമറ്റം ത്രിവേണിയിൽ കുളിക്കുന്നതിനിടെ 19 വയസ്സുകാരൻ മുങ്ങിമരിച്ചു. മൂലമറ്റം സ്വദേശിയായ അതുൽ ബൈജുവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. കാസർകോട് കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. ചെർക്കളയിലാണ് സംഭവം . അവിടെ ഒരു സംരക്ഷണഭിത്തി ഇടിഞ്ഞുവീണ് അവശിഷ്ടങ്ങൾ ദേശീയപാതയിലേക്ക് വീണു. തൽഫലമായി, ഈ വഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തിവച്ചു.

Read More

ഇസ്ലാമാബാദ് : പാകിസ്ഥാനുമായി ചർച്ച നടത്താൻ ഇന്ത്യ തയ്യാറാകണമെന്ന് മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മേധാവിയുമായ ബിലാവൽ ഭൂട്ടോ സർദാരി . കശ്മീർ, സിന്ധു നദീജല കരാർ, ഭീകരവാദം തുടങ്ങിയ വിഷയങ്ങൾ സമഗ്രമായ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ . സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ പാകിസ്ഥാന് യുദ്ധം അല്ലാതെ മറ്റ് മാർഗമില്ലെന്നും ബിലാവൽ ഭൂട്ടോ സർദാരി മുന്നറിയിപ്പ് നൽകി. പാശ്ചാത്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പാർലമെന്ററി പ്രതിനിധി സംഘത്തെ നയിക്കുന്ന ബിലാവൽ നിലവിൽ ജർമ്മനിയിലാണ്. ‘ അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ ചർച്ചയ്ക്കായി കൊണ്ടുവരണം . കശ്മീർ പ്രശ്നം, ജലപ്രശ്നം, ഭീകരവാദം എന്നിവ പരിഹരിക്കുന്നതുൾപ്പെടെയുള്ള സമഗ്രമായ സംഭാഷണത്തിലൂടെ ദക്ഷിണേഷ്യയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണം . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും സമഗ്രമായ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ. ഇന്ത്യ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അത് അവരുടെ താൽപ്പര്യത്തിന് നിരക്കുന്നതല്ല .പാകിസ്ഥാന്റെ ജലവിതരണം…

Read More

കോഴിക്കോട് :മെഡിക്കല്‍ കോളേജ് വേസ്റ്റ് വാട്ടര്‍ പ്ലാന്റിന് സമീപം തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ബിഗ് ഷോപ്പറിലാണ് തലയോട്ടി കണ്ടത്. രാവിലെ 11.30 ഓടെയാണ് സംഭവം. ആശുപത്രി ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. തലയോട്ടിയും അസ്ഥിയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആരാണ് ഈ സഞ്ചി ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്നതില്‍ വ്യക്തതയില്ല.തലയോട്ടിയും അസ്ഥികളും ആരുടേതെന്ന് കണ്ടെത്താന്‍ പരിശോധന നടത്തും. മെഡിക്കല്‍ കോളേജില്‍ പഠിക്കാന്‍ ഉപയോഗിച്ച അസ്ഥികളും തലയോട്ടിയും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാണോയെന്നതും അന്വേഷിക്കും

Read More

ന്യൂദൽഹി: രാജ്യത്ത് സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ജാതി വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സെൻസസ് ആണ് ഇത്തവണ നടപ്പിലാക്കുക. സെൻസസ് പ്രവർത്തനങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് നടത്തുക. കണക്കെടുപ്പ് പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് സ്വയം ഭാഗമാകാനുള്ള സംവിധാനവും ലഭ്യമാക്കും. രാജ്യത്തെ സെൻസസ് നടപടികൾ ആരംഭിച്ചതിന് ശേഷമുള്ള 16-ാമത്തെയും സ്വാതന്ത്ര്യത്തിന് ശേഷമുള്ള എട്ടാമത്തെയും സെൻസസാണിത്. സെൻസസ് പ്രവർത്തനങ്ങൾക്കായി ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും. ലഡാക്ക്, ജമ്മു കാശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ അടുത്ത വർഷം ഒക്‌ടോബർ ഒന്ന് മുതലാകും സെൻസസ് ആരംഭിക്കുക. രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക. ആദ്യ ഘട്ടത്തിൽ (ഹൗസ്‌ ലിസ്റ്റിംഗ് ഓപ്പറേഷൻ – എച്ച്‌എൽഒ) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്‌തികൾ, സൗകര്യങ്ങൾ എന്നീ വിവരങ്ങൾ ശേഖരിക്കും. തുടർന്ന്…

Read More

ടെഹ്‌റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്നതിനിടെ ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലായ ഐആർഐബിക്ക് നേരെ ഇസ്രായേൽ ആക്രമണം . തത്സമയ സംപ്രേഷണത്തിനിടെയാണ് ആക്രമണം നടന്നത്. സ്റ്റുഡിയോയ്ക്ക് സമീപം ബോംബ് പതിച്ച നിമിഷങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നു. സ്‌ഫോടനത്തെ തുടർന്ന് പൊടിയും അവശിഷ്ടങ്ങളും സ്റ്റുഡിയോയിൽ വന്നതോടെ അവതാരകൻ വാർത്താ വായിക്കുന്നത് അവസാനിപ്പിച്ച് ഇറങ്ങുന്നത് കാണാമായിരുന്നു. ചാനലിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേൽ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും, ചാനൽ സംപ്രേഷണം തുടർന്നു. അവതാരകയാകട്ടെ വീണ്ടും ആക്രമണം നടത്താൻ ഇസ്രായേലിനെ വെല്ലുവിളിച്ചു ആക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതികാരമായി, ഇസ്രായേൽ വാർത്താ ശൃംഖലകളായ ചാനൽ 12, ചാനൽ 14 എന്നിവയെ ലക്ഷ്യം വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇറാനും മുന്നറിയിപ്പ് നൽകി. സംഘർഷം തുടരുന്നതിനാൽ ടെൽ അവീവിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ടെഹ്‌റാനിലെ അധികാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ചണ്ഡീഗഢ്: ഹരിയാനയിൽ നിന്നുള്ള പ്രശസ്ത മോഡൽ, സിമ്മി ചൗധരി എന്ന ശീതളിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം സോണിപ്പത്തിലെ ഒരു കനാലിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ശീതൾ തന്റെ സഹോദരി നേഹയ്‌ക്കൊപ്പം പാനിപ്പത്തിലാണ് താമസിച്ചിരുന്നത്. മ്യൂസിക് വീഡിയോകളിലും അഭിനയിക്കുന്ന ശീതൾ ജൂൺ 14 ന് ഷൂട്ടിംഗ് അസൈൻമെന്റിനായി അഹർ ജില്ലയിലേക്ക് പോയിരുന്നു. തിരിച്ചെത്താത്തപ്പോൾ, സഹോദരി പോലീസിൽ കാണാതായതായി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ, കനാലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സമാനമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. . ബതിന്ദ-ചണ്ഡീഗഢ് ദേശീയ പാതയ്ക്ക് സമീപമുള്ള ആദേശ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ പാർക്കിംഗ് സ്ഥലത്ത് കമൽ കൗറിന്റെ അഴുകിയ മൃതദേഹം കാറിന്റെ പിൻസീറ്റിൽ കണ്ടെത്തുകയായിരുന്നു. ജൂൺ 9 ന് കമൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയിരുന്നുവെന്നും അതിനുശേഷം തിരിച്ചെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

Read More

മുംബൈ ; രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ് വർക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾക്ക് ജിയോ നെറ്റ് വർക്ക് കിട്ടുന്നില്ല . ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്നുണ്ട്. ജിയോ നെറ്റ്‌വര്‍ക്ക് ഡൗണായതായി സമൂഹമാധ്യമങ്ങളിൽ നിരവധി പേര്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പറയുന്നു.

Read More