- യുവതിയെ ക്രൂരമായി ആക്രമിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു
- ഈസ്റ്റർ വെള്ളത്തിലാകുമോ?; അയർലൻഡിൽ വാരാന്ത്യം അതിശക്തമായ കാറ്റ്
- എല്ലാവർക്കും ജോലി, 3000 രൂപ പെൻഷൻ , സൗജന്യ ബിരുദ വിദ്യാഭ്യാസം ; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽ ഡി എഫ് പ്രകടന പത്രിക
- കശ്മീരിലേയ്ക്ക് കടക്കാൻ ശ്രമിച്ച 14 ബംഗ്ലാദേശികളെ പിടികൂടി ആർ പി എഫ്
- അഴീക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് നിഖില വിമൽ
- കാരവാൻ കണ്ടെത്തി ; രഞ്ജിത്തിനെ സഹായിച്ചവരും കുടുങ്ങും
- മീൻ പിടിയ്ക്കുന്നതിനിടെ കടലിൽ വീണു; ദാരുണാന്ത്യം സഹോദരങ്ങൾക്ക്
- സ്വകാര്യ ഇടങ്ങളിൽ ആളുകൾ കൂട്ടം കൂടി നിസ്ക്കരിക്കുന്നത് വിലക്കി അലഹബാദ് ഹൈക്കോടതി ; വ്യക്തിസ്വാതന്ത്ര്യത്തിന്റെ മറവിൽ സമാധാനം ഇല്ലാതാക്കരുതെന്ന് കോടതി
Author: Anu Nair
ന്യൂഡല്‍ഹി : ഇസ്രായേലിനും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുമെതിരെ പൊട്ടിത്തെറിച്ച് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി . ‘ ഇസ്രായേൽ ലോകത്തിലെ ഏറ്റവുംവലിയ ഭീകരവാദ രാഷ്ട്രമാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലോകഗുണ്ടയും, ഡൊണാൾഡ് ട്രമ്പ് അയാളുടെ അമ്മാവനുമാണ്. ഇരുവരും യുദ്ധത്തെ ബിസിനസായാണ് കൊണ്ടു നടക്കുന്നത്‘ എം എ ബേബി പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഇസ്രായേലിനെതിരെ പൊട്ടിത്തെറിച്ചിരുന്നു.ലോകത്ത് സാധാരണ ഗതിയിൽ നിലനിൽക്കുന്ന മര്യാദകൾ പാലിക്കേണ്ട നിലപാടിൽ നിന്ന് പിന്മാറി മുന്നോട്ട് പോകുന്ന തെമ്മാടി രാഷ്ട്രമാണ് ഇസ്രായേലെന്നും, അവർ ഇറാനു നേരെ നടത്തിയ ആക്രമണം ലോകസമാധാനത്തെ തന്നെ മോശമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അമേരിക്കയുടെ പിന്തുണ ഉള്ളതുകൊണ്ട് എന്തുമാവാം എന്ന ധിക്കാരപരമായ സമീപനമാണ് ഇസ്രായേൽ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും പിണറായി പറഞ്ഞിരുന്നു.
ടെൽ അവീവ്: ഇസ്രായേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നു. ടെഹ്‌റാനിൽ നടന്ന വ്യോമാക്രമണത്തിൽ ഇറാനിയൻ സൈനിക കമാൻഡറും ഖമേനിയുടെ അടുത്ത സഹായിയുമായ അലി ഷദ്മാനിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി . ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) കീഴിലുള്ള ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാനത്തിന്റെ കമാൻഡറായ ഗോലം അലി റാഷിദ് കഴിഞ്ഞയാഴ്ച ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നാണ് അലി ഷദ്മാനിയെ പുതിയ കമാൻഡറായി നിയമിച്ചത്. വെള്ളിയാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ 224 പേരും ഇസ്രായേൽ 24 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അയത്തുള്ള ഭരണകൂടത്തെ താഴെയിറക്കാനുള്ള നീക്കത്തിലാണ് ഇസ്രായേൽ . അയത്തുള്ള അലി ഖമേനി തന്റെ കുടുംബത്തോടൊപ്പം ഭൂഗർഭ ബങ്കറിൽ അഭയം പ്രാപിച്ചിരിക്കുകയാണ് . ഖമേനി ടെഹ്‌റാന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ലാവിസാനിലാണെന്ന് കരുതപ്പെടുന്നു. വെള്ളിയാഴ്ച ഖമേനിയെ വധിക്കാൻ ഇസ്രായേൽ പദ്ധതിയിട്ടിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടതിനെത്തുടർന്ന് പിന്മാറി.
പത്തനംതിട്ട: പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുള്ള അവിവാഹിതയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത് ആരുമില്ലാത്ത അയൽപക്കത്തെ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിലായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായം . കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി പോലീസ് വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ കുറിച്ച് അറിഞ്ഞതെന്ന് യുവതിയുടെ മുത്തശ്ശി പറഞ്ഞു. പെൺകുട്ടി ഇന്ന് രാവിലെ അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ പോയതാണെന്നും മറ്റ് വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നുവെന്നും മുത്തശ്ശി പറഞ്ഞു. പെൺകുട്ടി ഗർഭിണിയാണെന്ന് തങ്ങൾ ഒരിക്കലും അറിഞ്ഞിരുന്നില്ലെന്നാണ് പ്രദേശത്തെ ആശാ പ്രവർത്തകയും പറയുന്നത് . ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. യുവതിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആശുപത്രിയിൽ ചികിത്സയിൽ യുവതിയെയും പോലീസ് ഉടൻ ചോദ്യം ചെയ്യും. കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.…
ടെഹ്‌റാൻ: ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. നതാൻസിലുള്ള വളരെ സംരക്ഷിതവും രഹസ്യവുമായ ഭൂഗർഭ ആണവ കേന്ദ്രത്തിൽ ഇസ്രായേൽ കൃത്യമായ വ്യോമാക്രമണം നടത്തിയതായി ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട സംഘടനയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) സ്ഥിരീകരിച്ചു. ഭൂഗർഭ രൂപകൽപ്പന കാരണം സുരക്ഷിതമാണെന്ന് മുമ്പ് വിശ്വസിച്ചിരുന്ന കേന്ദ്രമാണ് നതാൻസ് ആണവ സമുച്ചയം . കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ വിശകലനം ഉദ്ധരിച്ചാണ് ഐഎഇഎ, ഭൂഗർഭ ഹാളുകളിൽ ഘടനാപരമായ പ്രത്യാഘാതങ്ങൾ സ്ഥിരീകരിച്ചത്. ഏജൻസിയുടെ കണ്ടെത്തലുകൾ പ്രകാരം ഇസ്ഫഹാനിലെയും ഫോർഡോവിലെയും മറ്റ് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ ബാധിക്കപ്പെട്ടിട്ടില്ല. ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ കനത്ത ആക്രമണങ്ങളാണ് നടത്തിയത് . സമാധാനപരമായ ആണവോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭ സ്ഥാപിച്ച അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി ഈ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതേസമയം,…
ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് മൂന്നാം കക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഈ വിഷയത്തിൽ രാജ്യത്തിന്റെ ദീർഘകാല നിലപാട് ഇത് തന്നെയാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഫോൺ സംഭാഷണത്തിനിടെ അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറിയാണ് വിക്രം മിസ്രിയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ തർക്കങ്ങളും ബാഹ്യ ഇടപെടലുകളില്ലാതെ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് മോദി പറഞ്ഞതായും വിക്രം മിസ്രി പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെത്തുടർന്ന് അതിർത്തിയിൽ അടുത്തിടെയുണ്ടായ സംഘർഷം ലഘൂകരിക്കുന്നത് പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ലക്ഷ്യങ്ങൾ പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തീവ്രവാദ ക്യാമ്പുകൾ മാത്രമാണെന്നും ഇന്ത്യ-പാകിസ്ഥാൻ വിഷയത്തിൽ മധ്യസ്ഥത ആവശ്യമില്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും മോദി ട്രംപിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട് . ട്രംപിന്റെ അഭ്യർത്ഥന മാനിച്ചാണ് മോദി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചോ ഇന്ത്യ-പാകിസ്ഥാൻ വിഷയത്തെക്കുറിച്ചോ മോദി ട്രംപുമായി ചർച്ച ചെയ്തില്ലെന്നും മിസ്രി വ്യക്തമാക്കി.
തിരുവനന്തപുരം: സി.പി.എം ഒരിക്കലും ആർ.എസ്.എസുമായി സഖ്യമുണ്ടാക്കിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . അടിയന്തരാവസ്ഥയ്ക്കിടെ ആർ.എസ്.എസുമായി സഹകരിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള തന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. അടിയന്തരാവസ്ഥയ്‌ക്കെതിരായ ജനകീയ പ്രസ്ഥാനത്തിൽ, വിശാലമായ ഒരു പോരാട്ടത്തിന്റെ ഭാഗമായി എല്ലാവരും ഒത്തുചേർന്നിരുന്നുവെന്നും ഇത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. “എന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഞാൻ ഒരു വർഗീയ പ്രസ്താവന നടത്തിയെന്ന് ചിലർ അവകാശപ്പെടുന്നു. ചരിത്രത്തെ ചരിത്രമായി കാണണം. അടിയന്തരാവസ്ഥ അർദ്ധ-ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് ഞാൻ പറഞ്ഞിരുന്നു, അന്ന് സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർന്നു. ജനസംഘത്തിന്റെ തുടർച്ചയല്ല ജനതാ പാർട്ടി. വിവിധ പാർട്ടികൾ ഉൾപ്പെടുന്ന വിശാലമായ ഒരു പ്രസ്ഥാനമായിരുന്നു അത്. ആ സമയത്ത് ആർ.എസ്.എസ് ഒരു പ്രബല ശക്തിയായിരുന്നില്ല. രാജ്യവ്യാപകമായ പൊതുജന പ്രക്ഷോഭത്തെയാണ് ഞാൻ പരാമർശിച്ചത്. ആർ.എസ്.എസുമായി സഖ്യം ചേർന്നത് കോൺഗ്രസായിരുന്നു,” ഗോവിന്ദൻ പറഞ്ഞു. സിപിഎമ്മിന് ആർഎസ്എസുമായി ഒരു രാഷ്ട്രീയ സഖ്യവും ഉണ്ടായിട്ടില്ല. മുൻപും ഇപ്പോഴുമില്ല, ഭാവിയിലും ഇല്ല .…
ഗുവാഹത്തി : ബംഗാളിൽ നിന്നെത്തി സർക്കാർ ഭൂമി കൈയ്യേറി വീട് വച്ചവർക്കെതിരെ ശക്തമായ നടപടിയുമായി അസം സർക്കാർ . ഗോൾപാറ ജില്ലയിലെ ബിഘ തണ്ണീർത്തട പ്രദേശത്തെ 700 ഓളം വീടുകൾക്ക് നേരെയാണ് ഹിമന്ത സർക്കാരിന്റെ ബുൾഡോസർ നടപടി . ഗോൾപാറ ജില്ലയിലെ ഹസില ബീൽ ഗ്രാമത്തിലെ ഭൂമിയാണ് ഇവർ കയ്യടക്കി വച്ചിരുന്നത് . തിങ്കളാഴ്ച രാവിലെ വീടുകൾ ഒഴിപ്പിക്കലും പൊളിച്ചുമാറ്റലും ആരംഭിച്ചു. അവിടെ താമസിക്കുന്നവരിൽ ഭൂരിഭാഗവും ബംഗാളി വംശജരായ മുസ്ലീങ്ങളാണ്. “ഇത് യഥാർത്ഥത്തിൽ ഒരു തണ്ണീർത്തടമാണ്, 2023 ലും 2024 ലും അനധികൃത കൈയേറ്റക്കാർക്ക് പ്രദേശം സ്വയം ഒഴിയാൻ ഞങ്ങൾ നോട്ടീസ് നൽകിയിരുന്നു. ചില ആളുകൾ ഇപ്പോഴും സ്ഥലം വിട്ടിട്ടില്ല, വെള്ളിയാഴ്ച ഞങ്ങൾ വീണ്ടും നോട്ടീസ് നൽകി. ഏകദേശം 25% ആളുകൾ സ്വയം പോയി,മറ്റുള്ളവരെയാണ് ഇപ്പോൾ ഒഴിപ്പിക്കുന്നത് “ – ഗോൾപാറ ഡിസി ഖനീന്ദ്ര ചൗധരി പറഞ്ഞു. എല്ലാം സമാധാനപരമായിരുന്നു, ഒരു ചെറുത്തുനിൽപ്പും ഉണ്ടായില്ലെന്നും ചൗധരി പറഞ്ഞു.
ടെഹ്‌റാൻ: ഇസ്രായേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർ ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്‌റാൻ ഉടൻ തന്നെ വിട്ടുപോകണമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി . സ്വന്തമായി നഗരം വിട്ടുപോകാൻ കഴിവുള്ള വിദ്യാർത്ഥികളും പൗരന്മാരും ഉടൻ തന്നെ അത് ചെയ്യണമെന്നാണ് നിർദേശം . എംബസിയിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾ രജിസ്ട്രേഷൻ പ്രക്രിയ ഉടൻ പൂർത്തിയാക്കാനും നിർദ്ദേശിച്ചിട്ടുണ്ട് . +98 9010144557, +98 9128109109, +98 9128109109 എന്നീ മൂന്ന് ഹെൽപ്പ്‌ലൈൻ നമ്പറുകളും എംബസി പങ്ക് വച്ചു. ഇസ്രായേലിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെയും ഒഴിപ്പിക്കും. ടെൽ അവീവിൽ നിന്ന് ജോർദാൻ, ഈജിപ്ത് അതിർത്തികൾ വഴി അവരെ കൊണ്ടുവരാനുള്ള നീക്കം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം ഇറാനിൽ നിന്നുള്ള ഇരുനൂറോളം വിദ്യാർത്ഥികൾ അർമേനിയ വഴി അതിർത്തി കടന്നു. . വെള്ളിയാഴ്ച സംഘർഷം ആരംഭിച്ചതിനുശേഷം ഇറാനിൽ 224 മരണങ്ങളും ഇസ്രായേലിൽ 24 മരണങ്ങളും സ്ഥിരീകരിച്ചു. അയത്തുള്ള ഭരണകൂടത്തെ താഴെയിറക്കാൻ ഇസ്രായേൽ കഠിനമായി പരിശ്രമിക്കുകയാണ് . അതേസമയം ആയത്തുള്ള…
ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ്, കാസർകോട് നീലേശ്വരത്തെ പള്ളിക്കര കുടുംബാംഗമായ പി മാധവൻ (75) ചെന്നൈയിൽ അന്തരിച്ചു. സുപ്രിയ ടെക്സ്റ്റൈൽസിന്റെ ഉടമയായിരുന്നു അദ്ദേഹം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും റിപ്പോർട്ട്. സിനിമാ ജീവിതത്തിന്റെ ആദ്യ നാളുകളിൽ കാവ്യയ്ക്കൊപ്പം സജീവ സാന്നിധ്യമായി പിതാവ് ഉണ്ടായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ. (ഓസ്ട്രേലിയ), മരുമകൾ: റിയ (ഓസ്ട്രേലിയ), മരുമകൻ ; നടൻ ദിലീപ്.
ന്യൂഡൽഹി : കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂരിൽ അടിയന്തരമായി ലാൻഡിംഗ് നടത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. പോലീസും ബോംബ് സ്ക്വാഡും വിമാനം പരിശോധിക്കുന്നുണ്ട്. മസ്‌ക്കറ്റിൽ നിന്ന് കൊച്ചിയിലെത്തിയ ശേഷം വിമാനം ഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ 9.30 ന് സിയാലിന്റെ ഇമെയിലിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഇതുവരെ നടത്തിയ പരിശോധനയിൽ അസ്വാഭാവികതയൊന്നും അധികൃതർ കണ്ടെത്തിയില്ല, പരിശോധനകൾക്ക് ശേഷം വിമാനം ഡൽഹിയിലേക്ക് പുറപ്പെടുമെന്ന് സ്ഥിരീകരിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
