ചണ്ഡീഗഢ്: ഹരിയാനയിൽ നിന്നുള്ള പ്രശസ്ത മോഡൽ, സിമ്മി ചൗധരി എന്ന ശീതളിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹം സോണിപ്പത്തിലെ ഒരു കനാലിലാണ് കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ശീതൾ തന്റെ സഹോദരി നേഹയ്ക്കൊപ്പം പാനിപ്പത്തിലാണ് താമസിച്ചിരുന്നത്. മ്യൂസിക് വീഡിയോകളിലും അഭിനയിക്കുന്ന ശീതൾ ജൂൺ 14 ന് ഷൂട്ടിംഗ് അസൈൻമെന്റിനായി അഹർ ജില്ലയിലേക്ക് പോയിരുന്നു.
തിരിച്ചെത്താത്തപ്പോൾ, സഹോദരി പോലീസിൽ കാണാതായതായി പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ, കനാലിൽ ഉപേക്ഷിച്ച നിലയിൽ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ച സമാനമായ മറ്റൊരു കേസും റിപ്പോർട്ട് ചെയ്തിരുന്നു. . ബതിന്ദ-ചണ്ഡീഗഢ് ദേശീയ പാതയ്ക്ക് സമീപമുള്ള ആദേശ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ പാർക്കിംഗ് സ്ഥലത്ത് കമൽ കൗറിന്റെ അഴുകിയ മൃതദേഹം കാറിന്റെ പിൻസീറ്റിൽ കണ്ടെത്തുകയായിരുന്നു. ജൂൺ 9 ന് കമൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പോയിരുന്നുവെന്നും അതിനുശേഷം തിരിച്ചെത്തിയിട്ടില്ലെന്നുമാണ് റിപ്പോർട്ട്.

