മുംബൈ ; രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ് വർക്ക് പ്രവർത്തനരഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോക്താക്കൾക്ക് ജിയോ നെറ്റ് വർക്ക് കിട്ടുന്നില്ല .
ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്നുണ്ട്.
ജിയോ നെറ്റ്വര്‍ക്ക് ഡൗണായതായി സമൂഹമാധ്യമങ്ങളിൽ നിരവധി പേര് പോസ്റ്റ് ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കൾ പറയുന്നു.
Discussion about this post

