ടെഹ്റാൻ: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചു വരുന്നതിനിടെ ഇറാൻ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലായ ഐആർഐബിക്ക് നേരെ ഇസ്രായേൽ ആക്രമണം . തത്സമയ സംപ്രേഷണത്തിനിടെയാണ് ആക്രമണം നടന്നത്. സ്റ്റുഡിയോയ്ക്ക് സമീപം ബോംബ് പതിച്ച നിമിഷങ്ങളുടെ ദൃശ്യങ്ങളും പുറത്ത് വന്നു.
സ്ഫോടനത്തെ തുടർന്ന് പൊടിയും അവശിഷ്ടങ്ങളും സ്റ്റുഡിയോയിൽ വന്നതോടെ അവതാരകൻ വാർത്താ വായിക്കുന്നത് അവസാനിപ്പിച്ച് ഇറങ്ങുന്നത് കാണാമായിരുന്നു. ചാനലിനെ ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേൽ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആക്രമണം നടക്കുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും, ചാനൽ സംപ്രേഷണം തുടർന്നു. അവതാരകയാകട്ടെ വീണ്ടും ആക്രമണം നടത്താൻ ഇസ്രായേലിനെ വെല്ലുവിളിച്ചു
ആക്രമണത്തിൽ നിരവധി മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രതികാരമായി, ഇസ്രായേൽ വാർത്താ ശൃംഖലകളായ ചാനൽ 12, ചാനൽ 14 എന്നിവയെ ലക്ഷ്യം വയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇറാനും മുന്നറിയിപ്പ് നൽകി. സംഘർഷം തുടരുന്നതിനാൽ ടെൽ അവീവിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ടെഹ്റാനിലെ അധികാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.

