തൃശൂർ : മന്ത്രവാദത്തിന്റെ മറവിൽ ബെംഗളൂരു സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച പെരിങ്ങോട്ടുകര കാനാടികാവ് ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ പൂജാരി അരുൺ കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത് . ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . പൂജാരി തന്നെ വാട്സാപ്പിലൂടെ വീഡിയോകോൾ ചെയ്യുകയും സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായാണ് പരാതി.
നഗ്നവീഡിയോ അയച്ചു നൽകണമെന്ന് അരുൺ ആവശ്യപ്പെട്ടുവെന്നും അവഗണിച്ചാൽ കുടുംബാംഗങ്ങളെ അപായപ്പെടുത്താൻ മന്ത്രവാദം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. ഭർത്താവിന്റെ മരണശേഷം താൻ നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാനാണ് യുവതി ക്ഷേത്രത്തിൽ എത്തിയത്. ആരോ മന്ത്രവാദം നടത്തിയതിന്റെ ഫലമായാണ് മരണം സംഭവിച്ചതെന്ന് ബോധ്യപ്പെടുത്തിയ ശേഷം യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. ക്ഷേത്രത്തിലെ പ്രധാന പൂജാരി ഉണ്ണി ദാമോദരനെതിരെയും പരാതി ഉണ്ട്. ഇയാളിപ്പോൾ ഒളിവിലാണ്.