വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആറ് മാസത്തെ ഭരണത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് വനിതാ യുഎസ് രാഷ്ട്രീയ വിദഗ്ദ്ധ. ട്രംപിനെ ഹിന്ദിയിൽ അധിക്ഷേപിച്ചാണ് യുഎസ് രാഷ്ട്രീയ വിദഗ്ദ്ധ കരോൾ ക്രിസ്റ്റീൻ ഫെയർ രംഗത്തെത്തിയത് . പാക്-ബ്രിട്ടീഷ് പത്രപ്രവർത്തകയുമായുള്ള തത്സമയ അഭിമുഖത്തിൽ ഡൊണാൾഡ് ട്രംപിനെ വിവരമില്ലാത്തവൻ എന്നാണ് കരോൾ അഭിസംബോധന ചെയ്തത്.
അഭിമുഖത്തിൽ, കരോൾ ക്രിസ്റ്റീൻ ഫെയർ ട്രംപിന്റെ ഭരണത്തിൽ വളരെയധികം അസ്വസ്ഥയാണെന്നും തുറന്ന് പറഞ്ഞു . “എന്നിലെ ശുഭാപ്തിവിശ്വാസി ഉദ്യോഗസ്ഥവൃന്ദം അത് കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ എന്നിലെ അശുഭാപ്തിവിശ്വാസി പറയുന്നത് ആറ് മാസമേ ആയിട്ടുള്ളൂ, ഇയാളുമായി നമുക്ക് നാല് വർഷം പൂർത്തിയാക്കണം എന്നാണ് . “ അവർ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ പ്രതിച്ഛായയെക്കുറിച്ച് എനിക്ക് ഒന്നും പറയാൻ കഴിയില്ല . നിർഭാഗ്യവശാൽ, ട്രംപ് ഭരണകൂടത്തിലെ പല ഉദ്യോഗസ്ഥരും അവരുടെ മേഖലയിൽ അത്ര വിദഗ്ദ്ധരല്ല . നമ്മുടെ ഉദ്യോഗസ്ഥവൃന്ദം എങ്ങനെയുള്ളതാണെന്ന് ഓരോ അമേരിക്കക്കാരനും ഓർമ്മിക്കേണ്ടിവരും. വിദേശകാര്യ വകുപ്പിലെ ആയിരക്കണക്കിന് ജീവനക്കാരെ നമുക്ക് നഷ്ടപ്പെട്ടു. ഉദ്യോഗസ്ഥവൃന്ദത്തിന്റെ വൈദഗ്ദ്ധ്യം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ഞങ്ങൾക്ക് അറിയില്ല. “ – കരോൾ ക്രിസ്റ്റിൻ പറഞ്ഞു.
ജോർജ്ജ്ടൗൺ സർവകലാശാലയിലെ പ്രൊഫസറും ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിലും സൈനിക കാര്യങ്ങളിലും വിദഗ്ദ്ധയുമാണ് കരോൾ ക്രിസ്റ്റിൻ . RAND കോർപ്പറേഷൻ , അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭ , യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

