തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് . പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ‘സിപിഎം പൗൾട്രി ഫാം’ എന്നെഴുതിയ ബോർഡും ക്ലിഫ് ഹൗസിന് സമീപം സ്ഥാപിച്ചു . പിണറായി വിജയൻ, എം മുകേഷ്, പി ശശി, കടകംപള്ളി സുരേന്ദ്രൻ കെ ബി ഗണേഷ് കുമാർ, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ എന്നിവരുടെ ചിത്രങ്ങളാണ് ബോർഡിൽ ഉണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയത് . പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ പോലീസ് തടഞ്ഞു. എന്നാൽ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ വി ഡി സതീശൻ പറഞ്ഞത് ‘സിപിഎം ഒരു കോഴി ഫാമാണ്’ എന്നാണ്.
കേരളത്തിലേറ്റവും വലിയ ലൈംഗിക ആരോപണം നേരിടുന്ന യുവജന പ്രസ്ഥാനം ഡിവൈഎഫ്ഐയും എസ്എഫ്ഐയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

