പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച അവന്തിക വിഷ്ണുവിനെതിരെ ട്രാൻസ്ജെൻഡർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അന്ന രാജു . രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സത്യമില്ലെന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് അന്നയുടെ പരാമർശം.
കൊച്ചിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, അവന്തികയ്ക്ക് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും അവന്തികയുമായി അടുപ്പമുള്ളവരുമായി സംസാരിച്ചതിന് ശേഷം തനിക്ക് ഇത് മനസ്സിലായെന്നും അവർ പറഞ്ഞു
‘രാഹുൽ മാങ്കൂട്ടത്തിലിനോട് തനിക്ക് ക്രഷുണ്ടെന്ന് അവന്തിക എന്നോട് പറഞ്ഞിരുന്നു. പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനോടും അവർക്ക് ക്രഷുണ്ടായിരുന്നു. ജോലി അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തി പലരിൽ നിന്നും അവർ പണം തട്ടിയിരുന്നു.
രാഹുലിനോട് അവന്തിക അങ്ങോട്ട് ചാറ്റ് ചെയ്ത് തുടങ്ങുകയായിരുന്നു. 50,000 രൂപ വാങ്ങി നിരവധി കേസുകൾ അവർ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്ന് എനിക്കറിയാം. നാല് വർഷം മുമ്പ് കോട്ടയത്തെ പോലീസ് സ്റ്റേഷനിൽ അവർ നാല് കേസുകൾ ഫയൽ ചെയ്തിരുന്നു. ഇതിൽ രണ്ടെണ്ണത്തിൽ അവർ പണം കൈപ്പറ്റി. രാഹുലിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ വേണ്ടിയാണ് അവർ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്,’ അന്ന പറഞ്ഞു.
അങ്ങോട്ട് ഇട്ട കൊടുത്ത് മോശം പ്രവണത കാണുമ്പോൾ മുതലെടുക്കുകയാണ് അവന്തിക . എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് അവന്തിക. വേണമെങ്കില് തെറ്റു പറ്റിയെന്ന് പറഞ്ഞ് പോസ്റ്റിടാമെന്ന് പറഞ്ഞതായും അന്ന വ്യക്തമാക്കി.
രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അവന്തിക ഉന്നയിച്ചത്. രാഹുൽ തന്നെ റേപ്പ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി അവന്തിക വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല ബെംഗളൂരുവിലോ ഹൈദരാബാദിലോ യാത്ര പോകണമെന്ന് രാഹുൽ പറഞ്ഞുവെന്നും അവർ പറഞ്ഞിരുന്നു.

