ഇൻഡോർ : റോഡുകളുടെയും, ലൈനുകളുടെയും പേര് ഔദ്യോഗിക നടപടിക്രമങ്ങൾ പാലിക്കാതെ മാറ്റിയ കൗൺസിലർക്കെതിരെ അന്വേഷണം. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം . ചന്ദൻ നഗർ പ്രദേശത്തെ കൗൺസിലറായ ഫാത്തിമ റഫീഖ് ഖാനാണ് റോഡുകളുടെയും ലെയ്നുകളുടെയും പേരുകൾ യാതൊരു അംഗീകാരമോ ഔദ്യോഗിക നടപടിക്രമമോ ഇല്ലാതെ മാറ്റിയത് . റിപ്പോർട്ടുകൾ പ്രകാരം, ഫാത്തിമ മാറ്റിയ പേരുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾ പോലും സ്ഥാപിച്ചിരുന്നു. വിവരം മുനിസിപ്പാലിറ്റിയെ പോലും അറിയിച്ചിരുന്നില്ല.
എന്നാൽ വിവരം അറിഞ്ഞ മുനിസിപ്പാലിറ്റി മേധാവി പുഷ്യമിത്ര ഭാർഗവിന്റെ ഔദ്യോഗിക നിർദ്ദേശത്തെത്തുടർന്ന് ബോർഡുകൾ നീക്കം ചെയ്തു. വാർഡ് -2 ൽ, റോഡുകളുടെയും ലെയ്നുകളുടെയും പേരുകൾ സക്കീന മൻസിൽ റോഡ്, റാസ ഗേറ്റ്, ഖ്വാജ റോഡ് എന്നിങ്ങനെ മാറ്റിയതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുനിസിപ്പൽ അധികൃതർ മൂന്നംഗ സമിതിയെ രൂപീകരിച്ചു.
ബോർഡുകൾ സ്ഥാപിക്കുന്നതിന് മുമ്പ് ഗതാഗത വകുപ്പിന്റെ വാക്കാലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉദ്ധരിച്ചിരുന്നുവെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ബോർഡ് സ്ഥാപിക്കുന്നതിനായി കൗൺസിലർ ഫാത്തിമ ഖാൻ പ്രദേശത്തെ ഒരു കരാറുകാരനെ നേരിട്ട് ബന്ധപ്പെട്ടതായും കണ്ടെത്തി .കരാറുകാരന് പണം നൽകിയതും ഔദ്യോഗിക രേഖകളൊന്നുമില്ലാതെയാണ്.

