ലേഖകന്‍: Anu Nair

ഡബ്ലിൻ : സർക്കാർ തലത്തിൽ വാർദ്ധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ ചർച്ച ആരംഭിക്കണമെന്ന് , ‘നഴ്സിംഗ് ഹോംസ് അയർലൻഡ്‘ . നിലവിൽ അയർലൻഡിലെ നഴ്സിംഗ് ഹോമുകളിൽ 95 ശതമാനം കിടക്കകളും നിറഞ്ഞിരിക്കുകയാണ്, മാത്രമല്ല വരുംകാലത്ത് ഇതിനുള്ള ആവശ്യം വർദ്ധിക്കുകയും ചെയ്യുമെന്നും ‘നഴ്സിംഗ് ഹോംസ് അയർലൻഡ് ചീഫ് എക്സിക്യൂട്ടീവ് ടാഡ്ഗ് ഡാലി വാർഷിക സമ്മേളനത്തിൽ പറഞ്ഞു. “ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക-ആരോഗ്യ വെല്ലുവിളികളിലൊന്നിലേക്കാണ് അയർലൻഡ് അറിഞ്ഞോ അറിയാതെയോ നീങ്ങിക്കൊണ്ടിരിക്കുന്നത് . എന്താണ് വരാനിരിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയാം, എന്നിട്ടും ആവശ്യമായ വലിയ തോതിലുള്ള ആസൂത്രണം നടത്താൻ നമുക്ക് സാധിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2045-ഓടെ 85 വയസ്സും അതിൽ കൂടുതലുമുള്ളവരുടെ എണ്ണത്തിൽ 162 ശതമാനം വർദ്ധനവുണ്ടാകും. 2030-ഓടെ അയർലൻഡിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം പത്തു ലക്ഷത്തിലധികം വരും.“ എന്നും ടാഡ്ഗ് ഡാലി പറഞ്ഞു.

Read More

ഡബ്ലിൻ : ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ച് സൂപ്പർമാർക്കറ്റുകൾ മദ്യത്തിന് വിലക്കിഴിവ് നൽകുന്നത് തടയാനുള്ള നീക്കത്തെ അഭിനന്ദിച്ച് ‘ആൽക്കഹോൾ ആക്ഷൻ അയർലൻഡ്’ . , 2018-ൽ പാസാക്കിയ നിയമത്തിന്റെ തുടർനടപടികൾ പരിമിതപ്പെടുത്താൻ മദ്യവ്യവസായ മേഖലയിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും സംഘടനയുടെ സിഇഒ ഷീല ഗിൽഹാനി പറഞ്ഞു. എന്നാൽ ആരോഗ്യ മന്ത്രി ജെന്നിഫർ കരോൾ-മാക്നീൽ പ്രഖ്യാപിച്ച ‘പബ്ലിക് ഹെൽത്ത് ആൽക്കഹോൾ ആക്റ്റ്’ പ്രകാരമുള്ള അധികാരം ഉപയോഗിച്ച് നടപ്പിലാക്കുന്ന പുതിയ നടപടി, 2028 മാർച്ച് വരെ പ്രാബല്യത്തിൽ വരില്ല.മദ്യം മൂലമുണ്ടാകുന്ന ചില ദോഷഫലങ്ങൾ പരിഹരിക്കാനുള്ള ചെറിയൊരു ശ്രമം എന്നാണ് ഗിൽഹാനി ഇതിനെ വിശേഷിപ്പിച്ചത്. സൂപ്പർമാർക്കറ്റുകളിൽ മദ്യത്തിന് ഇന്നുള്ള വില ഏകദേശം 20 വർഷം മുമ്പുണ്ടായിരുന്നതിന് തുല്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി; വിലകുറഞ്ഞ മദ്യം ആരോഗ്യ-സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണമാണെന്നും അവർ കൂട്ടിച്ചേർത്തു.

Read More

ഡബ്ലിൻ ; സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്ന കുട്ടികളുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകണമെന്ന് ‘ചിൽഡ്രൻസ് റെസിഡൻഷ്യൽ ആൻഡ് ആഫ്റ്റർകെയർ വോളണ്ടറി അസോസിയേഷൻ’ പ്രതിനിധിയും ‘ഡോൺ ബോസ്കോ കെയർ’ ഡയറക്ടറുമായ ടെറി ഡിഗ്നൻ . “കുടുംബങ്ങൾക്കുണ്ടായ ദുരന്തവും ബന്ധപ്പെട്ട എല്ലാവർക്കുമുണ്ടായ ആഘാതവും എല്ലാവരും തിരിച്ചറിയുന്നുണ്ട്. എന്നാൽ, കടുത്ത ശിക്ഷാ നടപടികളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിന് എന്തുചെയ്യാനാകും എന്ന കാര്യത്തിൽ വേണ്ടത്ര സന്തുലിതമായ സമീപനം ഉണ്ടായില്ലെന്ന് ഞങ്ങൾക്ക് തോന്നി. ഈ യുവാക്കൾ കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് വഴുതിവീഴുന്നത് തടയാൻ എന്തുചെയ്യാനാകുമെന്ന് പരിശോധിക്കണം. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ശക്തമായ പിന്തുണ സർക്കാർ ഉറപ്പാക്കണം ‘ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

ഡബ്ലിൻ ; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചവ ഉൾപ്പെടെ നിരവധി കാർ മോഷണങ്ങൾ നടത്തിയ ലിമെറിക്കിലെ കൗമാരക്കാരന് ആറുമാസത്തെ തടവ് ശിക്ഷ . ടിക്ക്‌ടോക്ക്, സ്‌നാപ്‌ചാറ്റ്, മറ്റ് ‘ഓപ്പൺ സോഴ്‌സ് സോഷ്യൽ മീഡിയ’ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങളിൽ നിന്നാണ്, കാർ മോഷണങ്ങൾ നടത്തുന്ന കൗമാരക്കാരനെ ഗാർഡ തിരിച്ചറിഞ്ഞത്. കുറ്റകൃത്യം നടക്കുമ്പോൾ 13 വയസ്സായിരുന്ന പ്രതി, 2024-ലും 2025-ന്റെ തുടക്കത്തിലുമായി ലിമെറിക്, ക്ലെയർ, ടിപ്പററി എന്നിവിടങ്ങളിൽ നടത്തിയ ഏഴ് കാർ മോഷണങ്ങൾ നടത്തിയിരുന്നു. നിലവിൽ 15 വയസ്സുള്ള കൗമാരക്കാരനെ ഡിസ്ട്രിക്റ്റ് കോടതിയിലെ ചിൽഡ്രൻസ് കോടതിയിലാണ് ഹാജരാക്കിയത് . മാർച്ച് 21 വരെ ഒബർസ്റ്റൗൺ ഡിറ്റൻഷൻ സെന്ററിൽ പാർപ്പിക്കാൻ ജഡ്ജി അഡ്രിയാൻ ഹാരിസ് ഉത്തരവിട്ടു. പ്രൊബേഷൻ റിപ്പോർട്ടിൽ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയെക്കുറിച്ച് പരാമർശമുണ്ട്.

Read More

വേനൽക്കാലത്ത് അയർലൻഡിൽ വരൾച്ച കൂടുതൽ ശക്തമാകുന്നതായി പുതിയ ഗവേഷണ റിപ്പോർട്ട്. ഉയർന്ന താപനില മണ്ണിൽ നിന്നും സസ്യങ്ങളിൽ നിന്നും കൂടുതൽ ഈർപ്പം വലിച്ചെടുക്കുന്നതിനാലാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം ജൂലൈ മാസത്തിൽ അതിശക്തമായ ബാഷ്പീകരണ സാധ്യത എട്ടിരട്ടി വർദ്ധിപ്പിക്കുകയും അതിന്റെ തീവ്രത 7 ശതമാനത്തോളം കൂട്ടുകയും ചെയ്തു എന്നാണ് വേനൽക്കാലത്തെക്കുറിച്ചുള്ള പഠനം സൂചിപ്പിക്കുന്നത്. ഇത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും മണ്ണിലെ ഈർപ്പം ഗണ്യമായി കുറയുന്നതിന് കാരണമാവുകയും ചെയ്തതായി ഗവേഷകർ പറയുന്നു. മെറ്റ് ഐറാൻ , ടീഗാസ്ക് എന്നിവയുടെ പിന്തുണയോടെ മേനൂത്ത് സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനം, വേനൽക്കാലത്ത് അനുഭവപ്പെട്ട അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളെ കുറിച്ചാണ് പരിശോധിച്ചത്. തുടർച്ചയായി രണ്ടാം വർഷവും അയർലൻഡിൽ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് രേഖപ്പെടുത്തിയത്. ശരാശരി താപനില 16.28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. മെറ്റ് ഐറാന്റെ 25 പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ 14 എണ്ണത്തിലും റെക്കോർഡ് ചൂടാണ് രേഖപ്പെടുത്തിയത്. ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ താപനില 20 ഡിഗ്രിക്ക്…

Read More

ഡബ്ലിൻ ; പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതിയിലുള്ള ഇളവുകൾ ഫെബ്രുവരി അവസാനം വരെയോ മാർച്ച് ആദ്യം വരെയോ നീട്ടുന്ന കാര്യം സർക്കാർ പരിഗണനയിൽ. ഏപ്രിലിൽ ഏർപ്പെടുത്തിയ ഇളവുകൾ നവംബർ ആദ്യം മുതൽ പിൻവലിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഫെബ്രുവരി വരെ ഇവ തുടരുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസും പൊതുചെലവ് കാര്യ മന്ത്രി ജാക്ക് ചേംബേഴ്സും സൂചന നൽകി.ഈ ഇളവുകൾ മൂലം ഡീസൽ ലിറ്ററിന് 32 സെന്റും പെട്രോൾ ലിറ്ററിന് 27 സെന്റും വില കുറഞ്ഞിരുന്നു. പ്രതിവാര ഇന്ധന അലവൻസ് തുകയിൽ 5 യൂറോയുടെ വർദ്ധനവ് വരുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.സെപ്റ്റംബർ അവസാനം മുതൽ ഏപ്രിൽ വരെ നൽകുന്ന ഈ അലവൻസിന്റെ നിലവിലെ നിരക്ക് ആഴ്ചയിൽ 38 യൂറോയാണ്.പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി ഇളവുകൾ ബജറ്റിൽ നീട്ടുമെന്ന് മന്ത്രി ചേംബേഴ്സ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ ഹെലികോപ്റ്റർ യാത്രയുടെ സ്പോൺസർ ‘ചിപ്‌സൺ ഏവിയേഷൻ’ ആണെന്ന് സൂചന . ചാർട്ടർ ചെയ്ത ഈ വിമാനയാത്രയുടെ ചെലവുകൾ വ്യക്തമാക്കുന്ന 19.88 ലക്ഷം രൂപയുടെ ഔദ്യോഗിക ബില്ലുകൾ പുറത്തുവന്നു. ഇവർ ചിപ്സണിന് നൽകിയ ഇന്‍വോയിസില്‍ 19,88,595 രൂപയാണ് ചെലവായി കാണിച്ചിരിക്കുന്നത്. 16,85,250 രൂപയാണ് വിമാനത്തിന്റെ ചാര്‍ജ്. 3,03,345 രൂപ 18 ശതമാനം ജിഎസ്ടി യായാണ് പിടിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ബെല്ലാരിക്കു സമീപത്തുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍നിന്നാണ് വിമാനം തിരുവനന്തപുരത്ത് എത്തിയത് . ഏതാണ്ട് 9 മണിക്കൂറോളമാണ് മുഖ്യമന്ത്രിക്കായി വിമാനം ഉപയോഗിച്ചത്. വിഡി സതീശൻ യാത്ര ചെയ്തത് കർണാടകയിലെ കോൺഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനത്തിലായിരുന്നു . സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കിയിരുന്നത്.

Read More

കൊല്ലം ; പത്തനാപുരത്ത് കേരള കോൺഗ്രസ് (ബി) പ്രവർത്തകനെ കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ മർദിച്ച സംഭവത്തിൽ ജ്യോതികുമാർ ചാമക്കാല എംഎൽഎക്കെതിരെ കെ.ബി.ഗണേഷ് കുമാർ. തന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ സഞ്ജു പി സാമിനെയാണ് മർദ്ദിച്ചതെന്നും, ഈ ഗുണ്ടകളെ എം എൽ എ സംരക്ഷിച്ചുവരുകയാണെന്നുമാണ് ഗണേഷ് കുമാർ ഫേയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്. ‘ ആക്രമണ-ഗുണ്ടാ പ്രവർത്തനങ്ങളിലൂടെ പത്തനാപുരത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ. ഗുണ്ടാ വിളയാട്ടമോ സംഘടിതമായ ആക്രമണങ്ങളോ ഇല്ലാതിരുന്ന പത്തനാപുരത്ത് അധികാരത്തിന്‍റെ അഹങ്കാരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു. ഞാൻ മന്ത്രി ആയിരുന്നപ്പോൾ എന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കേരളാ കോണ്‍ഗ്രസ് (ബി) പ്രവര്‍ത്തകന്‍ സഞ്ജു പി സാമിനെ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഗുണ്ടാ സംഘം ഇന്നലെ രാത്രി അകാരണമായി ക്രൂരമായി ആക്രമിച്ചു പരിക്കേൽപ്പിച്ചു. സ്ഥലം എംഎൽഎയുടെ നേതൃത്വത്തിൽ ഈ ഗുണ്ടകളെ സംരക്ഷിച്ചുവരുകയാണ്. സഞ്ജുവിനെ…

Read More

പത്തനംതിട്ട: ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണ്ണ കിരീടം കാണാതായതായി റിപ്പോർട്ട്. കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം തിരുവാഭരണങ്ങളുടെ കണക്കെടുപ്പ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 2012-ൽ തമിഴ്‌നാട്ടിലെ ഭക്തർ സമർപ്പിച്ചതായിരുന്നു ഈ സ്വർണ്ണ കിരീടം. അതേ വലുപ്പത്തിലും രൂപകൽപ്പനയിലുമുള്ള മുക്കുപണ്ട കിരീടമാണ് നിലവിൽ സ്ട്രോംഗ് റൂമിലുള്ളത്. വജ്രം പോലെ തോന്നിക്കുന്ന വെള്ളക്കല്ലുകൾ പതിച്ചതാണ് ഈ കിരീടം. സമർപ്പിക്കപ്പെട്ട സമയത്ത് കിരീടത്തിന് 445.78 ഗ്രാം ഭാരമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അവിടെയുള്ള അനുകരണ കിരീടത്തിന് 240 ഗ്രാം ഭാരം മാത്രമേയുള്ളൂ. ശബരിമലയിലെ സ്വർണ്ണം മോഷണം പോയ സംഭവത്തെത്തുടർന്ന്, ഹൈക്കോടതി അമിക്കസ് ക്യൂറി ജസ്റ്റിസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിൽ അവിടെയുള്ള വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് നിർണ്ണായകമായ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം സ്വർണ്ണക്കിരീടം മോഷണം പോയിട്ടില്ലെന്നാണ് തിരുവാഭരണക്കമ്മീഷണർ പറയുന്നത് . യഥാർത്ഥ സ്വർണക്കിരീടത്തിന് പുറമെ ഭക്തർ വഴിപാടായി നൽകിയ കൃത്രിമ അലങ്കാര കിരീടങ്ങളും സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് തിരുവാഭരണക്കമ്മീഷണർ…

Read More

തിരുവനന്തപുരം: കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) മാനേജിംഗ് ഡയറക്ടർ എൻ. ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്ത് വിട്ട് ബിജെപി നേതാവ് ഷോൺ ജോർജ് . സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് കോടതിയിൽ സമർപ്പിച്ച രേഖയുടെ ഒരു ഭാഗമാണ് ഷോൺ പുറത്ത് വിട്ടത്. കർത്ത പണം നൽകിയ രാഷ്ട്രീയ നേതാക്കളുടെ പേരാണ് ഡയറിയിലുള്ളതെന്നും ഷോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഡയറിയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഷോൺ ജോർജ് പറഞ്ഞു. മുഖ്യമന്ത്രി വി.ഡി.സതീശന് 5 ലക്ഷം രൂപ നല്‍കിയതായി ഷോൺ പുറത്തുവിട്ട രേഖയിൽ പറയുന്നു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, ഇബ്രാഹിം കുഞ്ഞ്, കെ. മുരളീധരൻ, എംപി ഹിബി ഈഡൻ, മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ , ബെന്നി, പാലോട് രവി, ജോണി നെല്ലൂര്‍, കെ.ആര്‍.ഗൗരിയമ്മ, ഷിബു ബേബി ജോണ്‍, അന്തരിച്ച കോൺഗ്രസ് നേതാവ് ടി.എം. ജേക്കബ്, അൻവർ സാദത്ത് , പിണറായി വിജയന്‍, വി.എസ്.അച്യുതാനന്ദൻ ,…

Read More