- മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ സംഭവം ; പ്രതി പിടിയിലായത് പൂനെയിൽനിന്ന്
- അഖിലയ്ക്ക് സർക്കാർ ജോലി നൽകാനുള്ള നടപടികൾ ഉടൻ ; നെന്മാറയിൽ കൊല്ലപ്പെട്ട സുധാകരന്റെയും, സജിതയുടെയും മക്കളെ കണ്ട് രമേശ് ചെന്നിത്തല
- രാജ്യത്തുടനീളം ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന 50 ആശുപത്രികൾ ; വമ്പൻ പദ്ധതിയുമായി ടാറ്റ
- അശുതോഷ് റാങ്കയ്ക്കും , സൗരവ് ദാസിനും ജയിൽ ശിക്ഷ ; പിന്നാലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് വധഭീഷണി
- നടൻ ടൈഗർ ഷ്രോഫിന് നേരെയുണ്ടായ വധശ്രമം ; ഒളിവിൽ പോയ മൂന്ന് പേരെയും ട്രെയിനിൽ നിന്ന് പിടികൂടി പൊലീസ്
- ‘ സൽമാൻ ഖാനുമായി ബന്ധം പുലർത്തരുതെന്ന് താക്കീത് നൽകിയതാണ് എന്നിട്ടും ‘ ; ടൈഗർ ഷറോഫിനെ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ ഓഡിയോ ക്ലിപ്പ്
- പോഷകാഹാര കുറവിനെ തുടർന്ന് രണ്ട് വയസുകാരൻ മരിച്ച സംഭവം : നാല് സഹോദരങ്ങളെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും
- ‘ ഭൂമി അതിവേഗം ഏറ്റെടുക്കണം ‘ ; കണ്ണൂരിൽ അധിക വിലയ്ക്ക് ഭൂമി വാങ്ങാൻ മുൻ കൈ എടുത്തത് പിണറായി ; രേഖകൾ പുറത്ത്
ലേഖകന്‍: Anu Nair
തിരുവനന്തപുരം ; ബവ്റിജസ് ഔട്‌ലെറ്റുകളിലെ തിരക്ക് കാരണം കഷ്ടപ്പെടുന്നവർക്ക് മുന്നിലേയ്ക്ക് സെൽഫ് വെൻഡിങ് മെഷീനുമായി ബവ്റിജസ് കോർപറേഷൻ. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്‌ലെറ്റിൽ മെഷീൻ നടപ്പാക്കാനാണ് ആലോചന. പദ്ധതി വിജയം കണ്ടാൽ മറ്റ് പ്രീമിയം ഔട്‌ലെറ്റുകളിൽ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെയാലും വെൻഡിങ് മെഷീൻ ഇടപാടുകൾ . കുപ്പികൾ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപയോക്താക്കൾക്കു ടച്ച് സ്ക്രീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തശേഷം കാർഡ് ഉപയോഗിച്ചോ യുപിഐ വഴിയോ പേയ്മെന്റ് നടത്താം. കുപ്പി മെഷീനിൽനിന്നു തന്നെ ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തു പേയ്മെന്റ് നടത്തിയ ശേഷം കൗണ്ടറിൽനിന്നു മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്.
കൊച്ചി ; അർജന്റീന ഫുട്ബോൾ താരം മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് പൊലീസ്. ആന്റോ അഗസ്റ്റിൻ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിെടയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. നോട്ടീസ് നൽകി ചോദ്യം ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നതെന്നും പൊലീസ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അറിയിച്ചു. തുടർന്ന് മുൻകൂർ ജാമ്യഹർജി കോടതി തീർപ്പാക്കി. കേസിൽ ആന്റോ ഒന്നാം പ്രതിയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി രണ്ടാം പ്രതിയുമാണ്. ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നതിനിടെയാണ് മുൻകൂർ ജാമ്യഹർജിയുമായി ആന്റോ കോടതിയെ സമീപിച്ചത്. മെസി കേസിനു പുറമെ മുഖ്യമന്ത്രി വി.ഡി.സതീശന്‍ രണ്ടാം വിവാഹം കഴിച്ചെന്ന പ്രചരണത്തിനായി വ്യാജരേഖകൾ ചമച്ചെന്ന കേസിലും ആന്റോയ്ക്കെതിരെ കേസുണ്ട്.
ആലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാൻ ആസൂത്രണം ചെയ്ത നീക്കമാണ് മാസപ്പടി കേസെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യവെയാണ് പിണറായിയുടെ പ്രസ്താവന . തനിക്കെതിരെയും മകൾക്കെതിരെയും സ്വീകരിച്ച നടപടികൾ രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ എക്സാലോജിക് കേസ് എൽഡിഎഫിനെതിരായ നീക്കമാണ്. വീണയ്‌ക്കെതിരായ മാസപ്പടി കേസ് ഫയൽ ചെയ്തത് യഥാർത്ഥത്തിൽ വീണയുടെ അച്ഛനെ ലക്ഷ്യമിട്ടുകൊണ്ടാണ്. ഇത്തരം എത്രയോ സംഭവങ്ങൾ ഞാൻ കണ്ടിട്ടുണ്ടെന്ന് അവർക്ക് അറിയില്ല.വിവാദമായ കരാർ ഒപ്പിട്ടത് വീണയുടെ വിവാഹത്തിന് മുമ്പാണ്. അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ. എന്നെ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ കോൺഗ്രസ് ബിജെപിയുമായി കൈകോർത്തിരിക്കുന്നു. രാഷ്ട്രീയ പ്രേരിതമായ ഏത് നീക്കത്തെയും ഞങ്ങൾ ശക്തമായി ചെറുക്കും‘ തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു; പുറത്തുവരുന്ന പുതിയ വിവരങ്ങൾ ജനാധിപത്യത്തിന് നല്ലതല്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തന്റെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ തീരുമാനങ്ങളാക്കി മാറ്റുകയാണ്. ഏകപക്ഷീയമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമാകുമെന്ന് ഉറപ്പാണ്. സെൻസസ്…
തിരുവനന്തപുരം ; തിരുവോണം ബംപർ ഒന്നാം സമ്മാനം TL 360615 എന്ന ടിക്കറ്റിന്. 30 കോടി രൂപ ലഭിച്ചത് കണ്ണൂരിലെ അനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് നികുതിയും ഏജന്റ് കമ്മിഷനും എല്ലാം കഴിഞ്ഞ് 16.47 കോടി രൂപയാണ് അക്കൗണ്ടിലെത്തുക. പ്ത്ത ശതമാനമായ മൂന്ന് കോടിയാണ് ഏജന്റ് കമ്മീഷൻ . ബാക്കി 27 കോടിയിൽ ആദായനികുതിയും , സർചാർജും, ആരോഗ്യ, വിദ്യാഭ്യാസ സെസും ഈടാക്കും . ഇതെല്ലാം കൂടി 10.53 കോടി രൂപയാകും. ഓണം ബമ്പർ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീര്‍ന്നിരുന്നു. 450 കോടിയാണ് ടിക്കറ്റ് വില്‍പന വഴി സര്‍ക്കാരിനു ലഭിച്ചത് .
മകോക്ചുങ് : നാഗാലാൻഡിൽ വിഷമദ്യം കഴിച്ച് 19 പേർ മരിച്ചു. മൊകോക്ചുങ് ജില്ലയിൽ എട്ടുപേരും ടുൻസാങ് ജില്ലയിൽ 11 പേരുമാണ് മരിച്ചത്. സംഭവത്തെത്തുടർന്ന്, മദ്യത്തിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ഐ. ബങ്‌ലാങ് ചാങ് തലവനായുള്ള പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് വെസുപ്ര കെസോ അറിയിച്ചു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മദ്യത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഗുവാഹത്തിയിലേക്ക് അയച്ചിട്ടുണ്ടെന്ന് കെസോ പറഞ്ഞു. “ഞങ്ങൾക്ക് ചില സൂചനകൾ ലഭിച്ചിട്ടുണ്ട്, എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സമയമായിട്ടില്ല,” അദ്ദേഹം പറഞ്ഞു. മരണങ്ങളെത്തുടർന്ന് സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ പരിശോധനകളിൽ 19 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്കിടെ ഏകദേശം 3,000 കുപ്പി മദ്യവും പിടിച്ചെടുത്തു. 1990 മുതൽ മദ്യനിരോധന നിയമം നിലവിലുള്ള സംസ്ഥനാമാണ് നാഗാലാൻഡ്
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ പ്രതിയായ സ്കൂൾ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു. ജാമ്യ വ്യവസ്ഥ പ്രകാരം ഒപ്പിടുന്നതിനായി വടകര പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ആക്രമണം . ഭർത്താവ് ജിനീഷാണ് കീർത്തനയെ ആക്രമിച്ചത്. ജിനീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റേഷന് സമീപം നിന്നിരുന്ന ജിനീഷ് കീർത്തനയെ കണ്ടയുടൻ അടുത്തേക്ക് ഓടിയെത്തി കുത്തുകയായിരുന്നു. ജിനീഷിനെ ഉടൻ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.പരിക്കേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴുത്തിലുൾപ്പെടെ അഞ്ചിലധികം തവണ കീർത്തനയ്ക്ക് കുത്തേറ്റതായാണ് വിവരം. ജിനീഷ്-കീർത്തന ദമ്പതികൾ വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും, ഈ സമയത്താണ് കീർത്തന എംഡിഎംഎ കേസിൽ അറസ്റ്റിലായതെന്നും റിപ്പോർട്ടുകളുണ്ട്. പേരാമ്പ്ര ബിആർസിയിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു കീർത്തന. എംഡിഎംഎ വിൽപ്പനക്കാരും വാങ്ങുന്നവരും തമ്മിലുള്ള കണ്ണിയായി പ്രവർത്തിച്ചിരുന്നത് കീർത്തനായായിരുന്നു. അറസ്റ്റിനെത്തുടർന്ന് കീർത്തനയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. താൻ നിരപരാധിയാണെന്ന് അറസ്റ്റിന് ശേഷം കീർത്തന മാധ്യമങ്ങളോട് പറഞ്ഞിരുന്നുവെങ്കിലും, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന്…
ന്യൂഡൽഹി : മുത്തലാഖുമായി ബന്ധപ്പെട്ട് കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. 2019 മുതൽ ഉള്ളതാണിവ . ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണ് . കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദശാംശങ്ങൾ സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമത്തിന്റെ സെക്ഷൻ 3,4 ആക്ട് പ്രകാരം 2019 ൽ കേരളത്തിൽ 25 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും , 22 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചുട്ടുണ്ടെന്നും കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2020 ൽ എഫ്.ഐ.ആറുകളുടെ എണ്ണം 38 ആയി , 33 കേസുകളിൽ കുറ്റപത്രം ഫയൽ ചെയ്തു. 2021ൽ 43 എഫ്.ഐ.ആറുകളും, 41 കേസുകളിൽ കുറ്റപത്രവും ഫയൽ ചെയ്തു. 2025 ൽ 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ…
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ഭീകരവാദം, കശ്മീർ, സിന്ധു നദീജല കരാർ എന്നിവയെക്കുറിച്ച് പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ . അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥൻ നൽകുന്ന പിന്തുണയ്ക്ക് ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾ യാഥാർത്ഥ്യത്തെ മാറ്റാൻ പോകുന്നതല്ലെന്നും പെറ്റൽ ഗഹ്‌ലോട്ട് പറഞ്ഞു . “സ്വന്തം ജനതയ്‌ക്കെതിരെ തലസ്ഥാന നഗരിയെത്തന്നെ കോട്ടകെട്ടി സുരക്ഷിതമാക്കുന്ന ഒരു ഭരണകൂടത്തിൽ നിന്ന് ജനാധിപത്യ അവകാശങ്ങളെക്കുറിച്ചും മാനുഷിക മൂല്യങ്ങളെക്കുറിച്ചുമുള്ള കാപട്യം നിറഞ്ഞ പ്രസംഗങ്ങൾ ഞങ്ങൾ കേട്ടു. സൈന്യത്തിന്റേതായ, സൈന്യത്താലുള്ള, സൈന്യത്തിനു വേണ്ടിയുള്ള ഒരു ഭരണകൂടമായതുകൊണ്ടാണ് അത് സംഭവിക്കുന്നത്. ആരാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് മനസ്സിലാക്കുന്നതിൽ നമുക്ക് തെറ്റിദ്ധാരണ വേണ്ട. പാകിസ്ഥാന്റെ 27-ാം ഭരണഘടനാ ഭേദഗതിയിലും അതിന്റെ യഥാർത്ഥ ഭരണാധികാരിക്ക് നൽകിയിട്ടുള്ള ആജീവനാന്ത പരിരക്ഷയിലുമാണ് പാകിസ്ഥാന്റെ യഥാർത്ഥ അവസ്ഥ പ്രതിഫലിക്കുന്നത്.‘ പെറ്റൽ ഗഹ്‌ലോട്ട് പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിൽ ഷഹബാസ്…
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന, ഇടതുപക്ഷ അനുഭാവിയായ നടൻ പ്രേം കുമാർ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ചെയർമാനാകാൻ സ്ഥാനത്തേയ്ക്ക് . ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മറ്റ് പ്രധാന ബോർഡുകളുടെ നേതൃത്വം സംബന്ധിച്ച തീരുമാനങ്ങളും ഉടൻ പ്രഖ്യാപിക്കും. കോൺഗ്രസ് അനുഭാവിയും നിർമ്മാതാവുമായ എം. രഞ്ജിത്ത് ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാനാകും. ഗായകൻ ജി. വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിച്ചു. കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാനായി പ്രവർത്തിക്കും. ചലച്ചിത്ര അക്കാദമി ചെയർമാനായി നടൻ രവീന്ദ്രനെയും വൈസ് ചെയർപേഴ്സണായി നടി പ്രിയങ്ക നായരെയും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഡബ്ലിൻ : സർക്കാർ തലത്തിൽ വാർദ്ധക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേശീയ ചർച്ച ആരംഭിക്കണമെന്ന് , ‘നഴ്സിംഗ് ഹോംസ് അയർലൻഡ്‘ . നിലവിൽ അയർലൻഡിലെ നഴ്സിംഗ് ഹോമുകളിൽ 95 ശതമാനം കിടക്കകളും നിറഞ്ഞിരിക്കുകയാണ്, മാത്രമല്ല വരുംകാലത്ത് ഇതിനുള്ള ആവശ്യം വർദ്ധിക്കുകയും ചെയ്യുമെന്നും ‘നഴ്സിംഗ് ഹോംസ് അയർലൻഡ് ചീഫ് എക്സിക്യൂട്ടീവ് ടാഡ്ഗ് ഡാലി വാർഷിക സമ്മേളനത്തിൽ പറഞ്ഞു. “ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക-ആരോഗ്യ വെല്ലുവിളികളിലൊന്നിലേക്കാണ് അയർലൻഡ് അറിഞ്ഞോ അറിയാതെയോ നീങ്ങിക്കൊണ്ടിരിക്കുന്നത് . എന്താണ് വരാനിരിക്കുന്നതെന്ന് നമുക്ക് കൃത്യമായി അറിയാം, എന്നിട്ടും ആവശ്യമായ വലിയ തോതിലുള്ള ആസൂത്രണം നടത്താൻ നമുക്ക് സാധിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, 2045-ഓടെ 85 വയസ്സും അതിൽ കൂടുതലുമുള്ളവരുടെ എണ്ണത്തിൽ 162 ശതമാനം വർദ്ധനവുണ്ടാകും. 2030-ഓടെ അയർലൻഡിൽ 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം പത്തു ലക്ഷത്തിലധികം വരും.“ എന്നും ടാഡ്ഗ് ഡാലി പറഞ്ഞു.
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
