തിരുവനന്തപുരം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെക്കൊണ്ട് അദ്ദേഹത്തിന്റെ ഔദ്യോഗിക പദവിക്ക് യോജിക്കാത്ത കാര്യങ്ങൾ കേന്ദ്രസർക്കാർ ചെയ്യിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി നിയമവിരുദ്ധമായി എങ്ങനെ പ്രവർത്തിക്കാം എന്നതിന് മാതൃക സൃഷ്ടിച്ചുകൊണ്ടാണ് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും എം എ ബേബി ആരോപിച്ചു.
“എസ്.ഐ.ആർ വഴി, ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ്. ഈ ചുമതലയാണ് ഗ്യാനേഷ് കുമാറിന് നൽകിയിരുന്നത്. ഈ വിഷയത്തിൽ ഇൻഡി സഖ്യം ശക്തമായി ഇടപെടണം. ഇതിനെ നേരിടാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കണം. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ അവഗണിച്ച്, പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസർക്കാർ ആക്ഷേപകരമായ നിയമം കൊണ്ടുവരികയാണ് .“ എന്നും എം എ ബേബി ആരോപിച്ചു.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ചും താൻ കേട്ടിട്ടുണ്ടെന്ന് ബേബി പറഞ്ഞു. “മുൻ ചീഫ് സെക്രട്ടറി ജിജി തോംസണുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്നതാണ് . ബിജെപിയിൽ തന്നെ തുടരുകയും അവിടെ ഉയർന്ന പദവികൾക്ക് ശ്രമിക്കുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന് നല്ലത്.
വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എങ്ങനെയുള്ള ഉദ്യോഗസ്ഥനാണ് താനെന്ന് ഗ്യാനേഷ് കുമാർ ഇതിനകം തെളിയിച്ചുകഴിഞ്ഞു,” എന്നും ബേബി പറഞ്ഞു.

