തൃശ്ശൂർ : തൃശ്ശൂരിൽ ഗൃഹനാഥന്റെ മരണത്തിന് കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. പഴയന്നൂർ സ്വദേശിയായ വിനോദ് കുമാറാണ് (60 ) ആണ് മരിച്ചത്. അവശനിലയിലായ അദ്ദേഹത്തിന്റെ മക്കൾ വിദ്യ , വൃന്ദ എന്നിവർ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ മൂന്നുപേരും ശനിയാഴ്ച്ച രാത്രി ബ്രഡ് കഴിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ പഴയന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

