- ബാറ്റിംഗിൽ പാണ്ഡ്യയും ദുബെയും, ബൗളിംഗിൽ ബിഷ്ണോയിയും റാണയും; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ
- ആൺസുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു
- തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ; ഏഴ് ആം ആദ്മി എംഎൽഎമാർ രാജിവച്ചു
- മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം തലയോട്ടിയുമായി കളിക്കുന്ന നായ്ക്കൾ ; ദൃശ്യങ്ങൾ പുറത്ത്
- 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച് മകൻ : വീഡിയോ വൈറൽ
- വയറിളക്കം മൂലം ആശുപത്രിയില്‍ ചികിത്സ തേടി ; വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരന് മരിച്ചു
- 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് ; ജയലളിതയുടെ എല്ലാ സ്വത്തുക്കളും തമിഴ്നാട് സര്‍ക്കാറിന്
- ‘ എനിക്ക് പറ്റില്ല , പക്ഷെ വേറെ എന്തെങ്കിലും പാകിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം ‘ ; രാഖിയെ വിവാഹം കഴിക്കാനാകില്ലെന്ന് ദോദിഖാൻ
Author: Anu Nair
സഹോദര തുല്യനായ പി ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം അറിയിച്ച് ഗാനഗന്ധർവർ യേശുദാസ് . ‘ ജയചന്ദ്രന്റെ വിയോഗത്തിൽ അങ്ങേയറ്റം ദു;ഖമുണ്ട്. ഓർമ്മകൾ മാത്രമാണ് ഇനി പറയാനും , അനുഭവിക്കാനും ബാക്കിയുള്ളത് . അദ്ദേഹത്തിന്റെ സഹോദരൻ സുധാകരൻ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം .ഒരു ചെറിയ അനുജനായി ഞങ്ങൾക്കൊപ്പം ചേർന്ന വ്യക്തിയാണ്. സംഗീതത്തിൽ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം . ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു.അത് വേർപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ വയ്യ , എന്തായാലും ജയനെ സ്നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖമുണ്ടെന്ന് അറിയിക്കുന്നു ‘ – യേശുദാസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന്‍ അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ . മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ താനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തുമെന്ന് മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു . ‘ പ്രിയപ്പെട്ട ജയേട്ടൻ വിടവാങ്ങി. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ എനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും. അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസ്സുകൾ ഏറ്റെടുത്തത് എൻ്റെ സൗഭാഗ്യമായി കരുതുന്നു. ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച പ്രിയപ്പെട്ട ജയേട്ടന് പ്രണാമം.‘ – എന്നാണ് മോഹൻലാലിന്റെ കുറിപ്പ്…
തൃശൂർ : ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലിയർപ്പിച്ച് കേരളം . ഭൗതികശരീരം പൂങ്കുന്നത്തെ ചക്കാമുക്ക , തോട്ടേക്കാട് ലൈൻ തറവാട് വീട്ടിലാണ് എത്തിച്ചത് . ഇതിനു ശേഷം സംഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനം നടത്തും. തുടർന്ന് വീട്ടിലേയ്ക്ക് തിരിച്ചു കൊണ്ടുവരും . ശനിയാഴ്ച്ച രാവിലെ 9 മുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും .വൈകിട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്മശാനത്തിലാകും സംസ്കാരചടങ്ങുകൾ നടക്കുക. ജയചന്ദ്രന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇതിഹാസശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു . വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പർശിക്കും . ജയചന്ദ്രന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.
സോഷ്യൽ മീഡിയയുടെ വരവ് മുതൽ, ലോകമെമ്പാടും എന്ത് സംഭവിച്ചാലും അത് നിമിഷങ്ങൾക്കുള്ളിൽ നമുക്ക് മുന്നിൽ ദൃശ്യങ്ങൾ സഹിതം എത്താറുണ്ട്. ഇത് മാത്രമല്ല.. സോഷ്യൽ മീഡിയ ചിലപ്പോൾ നമ്മുടെ ബാല്യകാലത്തിൻ്റെ മധുരസ്മരണകൾ ഓർമ്മിപ്പിക്കാറുമുണ്ട്. പണ്ട് കളിച്ച കളികൾ, സിനിമയ്ക്ക് പോയ ദിനങ്ങൾ , പരീക്ഷയിലെ മാർക്ക് കണ്ട് അടി കിട്ടിയ ദിവസങ്ങൾ അങ്ങനെ പലതും . അടുത്തിടെ, അത്തരമൊരു ഓർമ്മ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . 1963-ൽ അഞ്ച് ലിറ്റർ പെട്രോളിന്റെ വില എത്രയാണെന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 3.60 ന് പെട്രോൾ വിറ്റ ബിൽ സഹിതമാണ് ശ്രദ്ധ നേടുന്നത്.നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സുവർണ്ണ നാളുകൾ ഇനി ഒരിക്കലും വരില്ലെന്നാണ് പലരുടെയും കമൻ്റുകൾ.
കായംകുളം : ബോബി ചെമ്മണ്ണൂരിനെ വിമർശിച്ച് മുൻമന്ത്രി ജി. സുധാകരൻ. ബോബി ചെമ്മണ്ണൂർ പരമനാറിയാണെന്നും, വെറും പ്രാകൃതനും കാടനുമാണെന്നും ജി. സുധാകരൻ പറഞ്ഞു. കായംകുളം എംഎസ്എം കോളേജിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനത്തിൽ സംസാരിക്കുകയായിരുന്നു ജിസുധാകരൻ. “15 വർഷം മുൻപ് തന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു അവൻ പരമനാറി ആണെന്ന്. പണത്തിന്റെ അഹങ്കാരമാണ്. എന്തും ചെയ്യാം എന്നാണ്. അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി, അയാൾ അശ്ലീലചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോൾ പോലീസ് അറസ്റ്റ് ചെയ്യേണ്ടതല്ലേ. എന്നിട്ട് അറസ്റ്റ് ചെയ്തോ. പല സ്ത്രീകളെയും അയാൾ അപമാനിച്ചു അവർ ആരും അനങ്ങിയില്ല. കരണക്കുറ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി കേരളത്തിൽ. ആലപ്പുഴയിൽ ആയിരുന്നുവെങ്കിൽ ഞങ്ങൾ തല്ലിയേനെ.” ജി സുധാകരൻ പറഞ്ഞു.
അമിതമായ മുടികൊഴിച്ചിൽ ആരംഭിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ കഷണ്ടിയായ അവസ്ഥ . മഹാരാഷ്ട്രയിലെ ബുൽദാന നഗരത്തിലാണ് വിചിത്രമായ ഈ ദുരവസ്ഥ. ഇവിടെയുള്ള 3 ഗ്രാമങ്ങളിലെ 60 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ പൊടുന്നനെ കഷണ്ടി വന്നത്.ബോണ്ട്ഗാവ്, കൽവാഡ്, ഹിംഗാന ഗ്രാമങ്ങളിൽ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ മുടി കൊഴിയാൻ തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പോലും മുടി പൂർണ്ണമായും കൊഴിയാൻ തുടങ്ങി. രോഗം ജനിതകമാണോ എന്നറിയാൻ ആരോഗ്യവകുപ്പ് സംഘം ഈ ഗ്രാമങ്ങളിൽ സർവേ പൂർത്തിയാക്കി. ഇതോടൊപ്പം വെള്ളത്തിൻ്റെ സാമ്പിളുകളും എടുത്തിട്ടുണ്ട്.ആദ്യ ദിവസം, തലയിൽ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങുമെന്നും, രണ്ടാം ദിവസം മുടി പൊഴിഞ്ഞു പോകുകയാണെന്നും ഇവർ പറയുന്നു.ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങി. ഏകദേശം അമ്പതോളം പേര്‍ക്ക് നിലവില്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്.
കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസിനു സമീപം കാട്ടുതീ പടരുന്നു . 70,000 ത്തോളം പേരെ ഒഴിപ്പിച്ചു. അഞ്ച് പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് കെട്ടിടങ്ങൾ കത്തിച്ചാമ്പലായി. പസഫിക് പാലിസേഡ്‌സ്, ഈറ്റൺ, ഹർസ്റ്റ് വനങ്ങളിലാണ് തീ ആദ്യം ആരംഭിച്ചതെന്നും തുടർന്ന് ജനവാസ കേന്ദ്രങ്ങളിലേയ്ക്ക് പടരാൻ തുടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു. ടാങ്കറുകൾ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ കാറ്റിന്‍റെ ദിശയും വേഗതയും മാറുന്നതിനാൽ തീ നിയന്ത്രണ വിധേയമായിട്ടില്ല.കാലിഫോർണിയയിലെ പസഡെന നഗരത്തിൽ ഒരു യഹൂദ പ്രാർത്ഥനാലയം കത്തിനശിച്ചു. ഇതുവരെ 16,000 ഏക്കറിലധികം ഭൂമി അഗ്നിക്കിരയായി. കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.ക്രിസ് പ്രാറ്റ്, റീസ് വിതർസ്പൂൺ, മൈൽസ് ടെല്ലർ തുടങ്ങിയ ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വീടുകൾ ഈ പ്രദേശത്താണ്. കർദാഷിയൻസ് ഉൾപ്പെടെയുള്ള കൂടുതൽ സെലിബ്രിറ്റികൾ കലാബസാസ്, പസഡെന എന്നിവിടങ്ങളിലും താമസിക്കുന്നുണ്ട്.ലൊസാഞ്ചലസ് സിറ്റി കൗൺസിൽ പ്രസിഡന്‍റ് മാർക്വീസ് ഹാരിസ്-ഡോസൺ ചൊവ്വാഴ്ച രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരെല്ലാം തന്നെ ഇന്ന് ഗ്രീൻ ടീയിലേക്കു മാറിയിരിക്കുന്നു. കാരണം ഗ്രീന് ടീ ശരീരഭാരം കുറയ്ക്കാന് സഹായിക്കും. മാത്രമല്ല ആൻ്റിഓക്‌സിഡൻ്റുകൾ ഇതിൽ ധാരാളമായി കാണപ്പെടുന്നു, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. എന്നാൽ ശരിയായ രീതിയിൽ തയാറാക്കി കുടിച്ചാൽ മാത്രമേ ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്തെങ്കിലും കഴിച്ചതിന് ശേഷം ചായയ്ക്ക് പകരം നാരങ്ങയോ നെല്ലിക്കയോ ചേർത്ത് ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ആയുർവേദ വിദഗ്ധൻ കിരൺ ഗുപ്ത പറയുന്നു. എന്നാൽ നിങ്ങളുടെ ശരീരത്തിൻ്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ദിവസവും ഗ്രീൻ ടീ കഴിക്കേണ്ടത് . ഉദാഹരണത്തിന്, അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ, ഒരാൾ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്, കാരണം അത് പ്രശ്നം വർദ്ധിപ്പിക്കും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിസ്, വയറിൽ അസിഡിറ്റി സൃഷ്ടിക്കും. ദഹന സംബന്ധമായ പ്രശ്‍നങ്ങൾ ഒഴിവാക്കുന്നതിനായി എല്ലായ്‌പ്പോഴും എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രം ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം.രക്ത…
രാഹുൽ ഈശ്വറിനെതിരെ വിമർശനവുമായി നടി ഹണിറോസ്. രാഹുലിന് ഭാഷയിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസിലാകുന്നതെന്ന് ഹണിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മുന്നിൽ വരേണ്ടി വന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാമെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘ താങ്കളുടെ ഭാഷയിലുള്ള നിയന്ത്രണം കേമം ആണ്. ഒരു വിഷയത്തിൽ ചർച്ച നടക്കുമ്പോൾ രണ്ട് ഭാഗവും ഉണ്ടെങ്കിലേ ചർച്ചയ്ക്ക് പ്രസ്ക്തിയുള്ളൂ. അതുകൊണ്ട് തന്നെ രാഹുൽ ഉണ്ടെങ്കിൽ ആ പക്ഷത്ത് അതിമനോഹരമായ ഭാഷാനിയന്ത്രണത്തോടെ രാഹുൽ നിൽക്കും . ചർച്ചകൾക്ക് രാഹുൽ എന്നും ഒരു മുതൽകൂട്ടാണ്. സ്ത്രീകൾ എത്ര വലിയ പ്രശ്നം അഡ്രസ് ചെയ്താലും രാഹുൽ ഈശ്വർ ഉണ്ടെങ്കിൽ അദ്ദേഹം അദ്ദേഹത്തിന്റെ അസാമാന്യ ഭാഷാജ്ഞാനം കൊണ്ടും ഭാഷാനിയന്ത്രണം കൊണ്ടും സ്ത്രീകൾ അഡ്രസ് ചെയ്യുന്ന പ്രശ്നങ്ങളെ നിർവീര്യം ആക്കും. പക്ഷെ തന്ത്രികുടുംബത്തിൽപ്പെട്ട രാഹുൽ ഈശ്വർ ക്ഷേത്രത്തിലെ പൂജാരി ആവാതിരുന്നത് നന്നായി . കാരണം അദ്ദേഹം പൂജാരി ആയ ക്ഷേത്രത്തിൽ വരുന്ന…
പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ പങ്കെടുത്ത് സന്യാസി ദീക്ഷ സ്വീകരിക്കാൻ ഒരുങ്ങി 13 കാരി. രാഖി ധാക്രെ എന്ന പെൺകുട്ടിയാണ് ലൗകികസുഖങ്ങൾ ഉപേക്ഷിച്ച് ആത്മീയപാത തെരഞ്ഞെടുത്തിരിക്കുന്നത് . പതിനൊന്നാം വയസിലാണ് രാഖി ഗുരുദീക്ഷ സ്വീകരിച്ചത്. തുടർന്ന് പേര് ഗൗരി ഗിരി എന്നാക്കി മാറ്റി. ഗുരു മഹന്ത് കൗശൽ ഗിരി മഹാരാജിനൊപ്പം ജീവിക്കാനായിരുന്നു പിന്നീടുള്ള തീരുമാനം. . സന്യാസിയാകാനുള്ള തന്റെ ആഗ്രഹം കുട്ടിക്കാലത്ത് ആരംഭിച്ചതാണെന്ന് ഗൗരി ഗിരി പറഞ്ഞു. എന്നാൽ അന്ന് തന്റെ പ്രായം കണക്കിലെടുത്ത് വീട്ടുകാർ ഇത് കാര്യമാക്കിയില്ല. എന്നാൽ തനികൊപ്പം മനസിലെ ആഗ്രഹവും വളർന്നു. ഗുരുവായ മഹന്ത് കൗശൽ ഗിരിയും ആദ്യം വിയോജിപ്പ് പറഞ്ഞിരുന്നു. “ഒരു സന്യാസിയുടെ ജീവിതം അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ് . അത്തരമൊരു തീരുമാനത്തിലൂടെ ഉണ്ടാകുന്ന ഉത്തരവാദിത്തവും ബുദ്ധിമുട്ടുകളും അദ്ദേഹം പറഞ്ഞു.പുനർവിചിന്തനം നടത്താനുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പുകളും നിർദേശങ്ങളും ഉണ്ടായിട്ടും, ഒരു സന്യാസിയാകണം എന്ന ചിന്തയിൽ താൻ ഉറച്ചു നിന്നതായും ഗൗരി ഗിരി പറഞ്ഞു. ‘ ഇന്ത്യയിൽ, എല്ലാവർക്കും അവരവരുടെ…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.