സഹോദര തുല്യനായ പി ജയചന്ദ്രന്റെ വേർപാടിൽ അനുശോചനം അറിയിച്ച് ഗാനഗന്ധർവർ യേശുദാസ് . ‘ ജയചന്ദ്രന്റെ വിയോഗത്തിൽ അങ്ങേയറ്റം ദു;ഖമുണ്ട്. ഓർമ്മകൾ മാത്രമാണ് ഇനി പറയാനും , അനുഭവിക്കാനും ബാക്കിയുള്ളത് . അദ്ദേഹത്തിന്റെ സഹോദരൻ സുധാകരൻ വഴിയായിരുന്നു ഞങ്ങളുടെ ബന്ധം .ഒരു ചെറിയ അനുജനായി ഞങ്ങൾക്കൊപ്പം ചേർന്ന വ്യക്തിയാണ്. സംഗീതത്തിൽ വാസനയുള്ള സഹോദരനായിരുന്നു. സംഗീതമാണ് ഞങ്ങളുടെ ബന്ധം . ആ സംഗീത ബന്ധത്തില്‍ ഒരു സഹോദര സ്ഥാനം അദ്ദേഹം നേടിയിരുന്നു.അത് വേർപ്പെട്ടപ്പോൾ ഉണ്ടായ വിഷമം പറഞ്ഞറിയിക്കാൻ വയ്യ , എന്തായാലും ജയനെ സ്നേഹിച്ചിരുന്നവരെ പോലെ തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദു:ഖമുണ്ടെന്ന് അറിയിക്കുന്നു ‘ – യേശുദാസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് പി.ജയചന്ദ്രന് അന്തരിച്ചത്. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.