Author: Anu Nair

ഭോപ്പാൽ ; മദ്ധ്യപ്രദേശ് സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ സെല്ലിന് സമീപം സംശയാസ്പദമായ ഡ്രോൺ കണ്ടെത്തി. ചൈനീസ് നിർമ്മിത ഡ്രോണാണ് ഭോപ്പാൽ ജയിലിലെ സുരക്ഷാ സെല്ലുകൾക്ക് സമീപം കിടക്കുന്നതായി കണ്ടെത്തിയത് . പരിശോധന നടത്തുകയായിരുന്ന പട്രോളിംഗ് ഓഫീസറാണ് ചൈനീസ് ഡ്രോൺ കണ്ടെത്തിയത്. ആൻഡ സെൽ എന്നും അറിയപ്പെടുന്ന ഇത് ഭയാനകമായ ഗുണ്ടാസംഘങ്ങളെയും തീവ്രവാദികളെയും പാർപ്പിക്കുന്ന സെല്ലാണ്. സംഭവത്തിൽ പരിഭ്രാന്തരായ ഗാർഡ് മുതിർന്ന ജയിൽ ഉദ്യോഗസ്ഥരെയും മറ്റ് ജയിൽ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. പിന്നീട് ഡ്രോൺ പരിശോധനയ്ക്കായി ജയിൽ സൂപ്രണ്ടിൻ്റെ ഓഫീസിലേയ്ക്ക് മാറ്റി. രണ്ട് ലെൻസുകളുള്ള, ഭാരം കുറഞ്ഞ ചൈനീസ് മോഡലാണ് ഡ്രോൺ എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ, ഭോപ്പാലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ ഡ്രോണിൻ്റെ ഉത്ഭവം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.രാജ്യത്തെ ഏറ്റവും സെൻസിറ്റീവ് ജയിലുകളിലൊന്നാണ് ഭോപ്പാൽ സെൻട്രൽ ജയിൽ. 70 ഭീകരരെയാണ് ഇവിടെ പാർപ്പിച്ചിരിക്കുന്നത്. സിമി, ഹിസ്ബുത്തഹ്‌രീർ (എച്ച്‌യുടി), പിഎഫ്ഐ, ഐസിസ്, ജമാത്ത് ഉൾ മുജാഹിദ്ദീൻ ബംഗ്ലാദേശ്…

Read More

തിരുപ്പതി : തിരുമലയിൽ ബുധനാഴ്ച രാത്രിയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് സ്ത്രീകളും ഒരു പുരുഷനുമടക്കം 6 പേർ മരിച്ചു . രജനി (47), ലാവണ്യ (40), വിശാഖപട്ടണം സ്വദേശി ശാന്തി (34), ബൊദ്ദേട്ടി നായിഡുബാബു, തമിഴ്‌നാട് സേലം സ്വദേശികളായ മല്ലിക, നിർമല (55) എന്നിവരാണ് മരിച്ചത്. 48 പേർക്ക് പരിക്കേൽക്കുകയും ചെയ്തു . ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. 36 പേർ റുയ ആശുപത്രിയിലും 12 പേർ സ്വിംസ് ആശുപത്രിയിലും ചികിത്സയിലാണ്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ നിർദേശം നൽകിയതായി ടിടിഡി പ്രസിഡൻ്റ് ബിആർ നായിഡു പറഞ്ഞു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി. സംഭവം ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ലഭ്യമാക്കാനും നിർദേശം നൽകി.മറ്റ് ഭക്തർക്ക് പ്രശ്‌നമുണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. മുഖ്യമന്ത്രി ചന്ദ്രബാബു ഇന്ന് തിരുപ്പതിയിലെത്തും. പരിക്കേറ്റവരെ നേരിൽക്കണ്ട് ആരോഗ്യവിവരങ്ങൾ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകള്‍ വരിനിന്നവര്‍ക്കു മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഗേറ്റ്…

Read More

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളായ ഉദുമ മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി. ഇവരുടെ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി കഴിഞ്ഞ ദിവസം തടയുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. റിലീസ് ഓര്‍ഡര്‍ രാവിലെ എട്ട് മണിയോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചിരുന്നു. കെ.വി കുഞ്ഞിരാമന്‍, സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ജയില്‍ മോചിതരായത്.  പ്രതികളെ സ്വീകരിക്കാനായി കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം സതീഷ് ചന്ദ്രന്‍ എന്നിവര്‍ ജയിലില്‍ എത്തി. പെരിയ ഇരട്ടക്കൊലക്കേസിൽ ഗൂഢാലോചനയില്ലെന്നും സിപിഎം നേതാക്കളായതു കൊണ്ടാണു കേസിൽ കുടുക്കിയതെന്നും കെ.വി.കുഞ്ഞിരാമൻ മാധ്യമങ്ങളോടു പ്രതികരിച്ചു. 20-ാം പ്രതി കുഞ്ഞിരാമനു പറഞ്ഞു. അതേ സമയം സിപിഎം യാതൊരു തരത്തിലുള്ള സ്വീകരണ പരിപാടിയും സംഘടിപ്പിച്ചിട്ടില്ലെന്ന് എംവി ബാലകൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് സ്വീകരണമൊരുക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അനുമതി ലഭിച്ചില്ലെന്നാണ് വിവരം.  ഇന്നലെ പികെ ശ്രീമതി…

Read More

മാൾഡ : അതിർത്തിയിൽ മുൾവേലി കെട്ടാനെത്തിയ ബിഎസ് എഫിന് പിന്തുണയുമായെത്തി നാട്ടുകാർ . പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ നടന്നുകൊണ്ടിരിക്കുന്ന ഫെൻസിങ് പ്രവർത്തനങ്ങളെച്ചൊല്ലി അതിർത്തി രക്ഷാ സേനയും, ബോർഡർ ഗാർഡ് ബംഗ്ലാദേശുമായി വാക്കേറ്റമുണ്ടായി. സുക്‌ദേബ്പൂർ ഗ്രാമത്തിന് സമീപം ബിഎസ്എഫ് ജവാൻമാർ ഇന്ത്യൻ ഭാഗത്ത് ജോലി ചെയ്യുന്നതിനിടെയാണ് ബോർഡർ ഗാർഡ് ബംഗ്ലാദേശ് എതിർപ്പുമായി എത്തിയത്. തുടർന്ന് ഭാരത് മാതാ കീ ജയ്,” “വന്ദേമാതരം”, “ജയ് ശ്രീറാം” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രാദേശിക ഗ്രാമവാസികൾ ബിഎസ്എഫിനെ പിന്തുണയ്ക്കാൻ ഒത്തുകൂടി . സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അതിനു പിന്നാലെ വേലി കെട്ടാൻ അനുമതി ഉണ്ടെന്ന് ബിഎസ് എഫും തറപ്പിച്ച് പറഞ്ഞതോടെ ബംഗ്ലാദേശി ഗാർഡുകൾ പിന്മാറുകയായിരുന്നു.

Read More

ന്യൂഡൽഹി : ഇന്ത്യയും താലിബാൻ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. ദുബായിൽ ഇന്ത്യൻ വിദേശകാര്യ സ്ക്രട്ടറി വിക്രം മിശ്രിയും , അഫ്ഗാൻ ആക്ടിംഗ് വിദേശകാര്യമന്ത്രി അമീൻ ഖാൻ മുത്താഖിയും തമ്മിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടന്നിരുന്നു.താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം നടക്കുന്ന ആദ്യ ഉന്നതതല കൂടിക്കാഴ്ച്ചയാണിത് . ഉഭയകക്ഷി ബന്ധം മുതൽ പ്രാദേശിക വികസനം വരെയുള്ള വിവിധ വിഷയങ്ങളിൽ ഇരുപക്ഷവും തമ്മിൽ ചർച്ചകൾ നടന്നു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ ചർച്ചയിൽ, അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ, സമീപഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വികസന പദ്ധതികൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത, പാകിസ്ഥാനിൽ നിന്നുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനുള്ള സഹായം എന്നിവ ചർച്ച ചെയ്തതായി പറയുന്നു. ചർച്ച ചെയ്യപ്പെട്ട മറ്റ് രണ്ട് പ്രധാന വിഷയങ്ങൾ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ ഉപയോഗവും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരവുമായിരുന്നു.ഇന്ത്യയുടെ സുരക്ഷാ ആശങ്കകൾ അഫ്ഗാൻ സർക്കാർ കണക്കിലെടുത്തതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.…

Read More

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ല്‍ വഴി അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആരോ​പി​ച്ച് പരാതി നൽകി ന​ടി മാ​ല പാ​ര്‍​വ​തി . യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സിൽ പരാതി നൽകിയത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി യൂ​ട്യൂ​ബി​നെ സ​മീ​പി​ക്കും. ദൃ​ശ്യ​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നീ​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വീ​ഡി​യോ​യ്ക്ക് താ​ഴെ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട​വ​ര്‍​ക്കെ​തി​രെ​യും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തി​ലും സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ര​ണ്ടാ​ഴ്ച മു​ന്‍​പാ​ണ് മാ​ലാ പാ​ര്‍​വ​തി തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. സി​നി​മ​യി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ എ​ഡി​റ്റ് ചെ​യ്ത് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ ചി​ല യൂ​ട്യൂ​ബ​ര്‍​മാ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്നു എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു.

Read More

കാഠ്മണ്ഡു : നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ഭൂചലനത്തില്‍ മരണം 126 ആയി . 188 പേര്‍ക്ക് പരിക്കേറ്റു . റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കു നാശമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. രാവിലെ ആറരയോടെയായിരുന്നു ഭൂചലനമെന്ന് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. സിസാങ് പ്രദേശത്ത് 4.7, 4.9 തീവ്രതയുള്ള ചലനങ്ങളാണുണ്ടായത്. ഇതിനു പിന്നാലെയാണ് നേപ്പാളിലെ ഭൂചലനം. ദുരന്തത്തില്‍ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കായും പരിക്കേറ്റവര്‍ക്കായും പ്രാര്‍ത്ഥിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധിർ ജയ്സ്വാൾ എക്‌സില്‍ കുറിച്ചു. ഇനിയും തുടര്‍ചലന സാധ്യതയുള്ളതിനാല്‍ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015 ഏപ്രില്‍ 25ലെ വന്‍ ഭൂചലനത്തില്‍ നേപ്പാളില്‍ കനത്ത നാശമുണ്ടായിരുന്നു. 9,000 പേരാണ് അന്ന് മരിച്ചത്. 10 ലക്ഷം കെട്ടിടങ്ങള്‍ക്കു നാശവുമുണ്ടായി.

Read More

കൊല്ലം : ഒരു ലക്ഷം രൂപ വിലയുള്ള വിദേശ ഇനം വളര്‍ത്തു പക്ഷിയെയും കുഞ്ഞുങ്ങളെയും അകത്താക്കിയ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സിനിമാപ്പറമ്പ് എഎസ് സ്ഥാപനങ്ങളുടെ ഉടമകളും പോരുവഴി കമ്പലടി സ്വദേശികളുമായ അജി-ഷാനവാസ് സഹോദരന്മാരുടെ വീട്ടില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം. വീടിന്റെ മുന്‍വശത്ത് പ്രത്യേകം തയാറാക്കിയ കെട്ടിടത്തിലാണ് നെറ്റ് വിരിച്ച് വിദേശ ഇനത്തില്‍പ്പെട്ട നിരവധി പക്ഷികളെ ഇവര്‍ വളര്‍ത്തുന്നത്. തടികൊണ്ട് തീര്‍ത്ത ചെറിയ കൂട്ടില്‍ മുട്ട ഉണ്ടോ എന്നറിയാന്‍ കൈയിടാന്‍ ഒരുങ്ങുമ്പോഴാണ് ഷാനവാസിന് പന്തികേട് തോന്നിയത്. തലനാരിഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ സ്നേക്ക് റെസ്‌ക്യൂ അംഗമായ കുട്ടപ്പന്‍ എത്തി പാമ്പിനെ പിടികൂടി. എട്ട് അടിയിലധികം നീളവും നാല് വയസും തോന്നിക്കുന്ന മൂര്‍ഖനെയാണ് പിടികൂടിയത്. തണുപ്പ് കാലം ഏറെ ഇഷ്ടപ്പെടുന്നതിനാല്‍ ഭക്ഷണം തേടിയും ഇണചേരാനുമായി പാമ്പുകള്‍ വീടുകളുടെ പരിസരത്ത് ഉള്‍പ്പെടെ എത്താനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കുട്ടപ്പന്‍ പറഞ്ഞു. പിടികൂടിയ പാമ്പിനെ കോന്നി…

Read More

ന്യൂഡൽഹി ; ഷെയ്ഖ് ഹസീനയുടെ വിസ നീട്ടി കേന്ദ്രസർക്കാർ . മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് രണ്ടാമതും ബംഗ്ലാദേശ് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത് . ഇന്ത്യാ ഗവൺമെൻ്റ് ബംഗ്ലാദേശ് സർക്കാരിന് അയച്ച പരോക്ഷ സന്ദേശത്തിലാണ് ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ബംഗ്ലാദേശ് ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യൻ സർക്കാർ വിസ നീട്ടി നൽകിയിരിക്കുകയാണ് . ഓഗസ്റ്റ് അഞ്ചിനാണ് ഷെയ്ഖ് ഹസീന ധാക്ക വിട്ടത്. ബംഗ്ലാദേശിലേക്ക് ഹസീനയെ കൈമാറുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടക്കുന്ന സമയത്താണ് ഇന്ത്യ വിസ നീട്ടിയത്. ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശ് സർക്കാർ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യ എടുത്ത ഈ തീരുമാനം ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. മുഹമ്മദ് യൂനസ് സർക്കാർ ഷെയ്ഖ് ഹസീനയുടെ പാസ്‌പോർട്ട് റദ്ദാക്കുകയും അവർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

Read More

ഗാസ : തെക്കൻ ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് സൂചന . ടെൻ്റുകൾ, വീടുകൾ, വാഹനം എന്നിവയ്ക്ക് നേരെയായിരുന്നു ആക്രമണം. ഗാസയിലെങ്ങും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 31 പേരാണ് കൊല്ലപ്പട്ടത് . 57 പേർക്കു പരുക്കേറ്റു.അതേസമയം അവശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ ഗാസ ആക്രമണം പൂർണമായി അവസാനിപ്പിക്കണമെന്ന നിലപാടിൽ ഉറച്ച് ഹമാസ്. ഗാസയിൽനിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെ ദോഹ സമാധാനചർച്ച വഴിമുട്ടി. ജോ ബൈഡൻ സ്ഥാനമൊഴിയും മുൻപേ വെടിനിർത്തൽ പ്രഖ്യാപനത്തിനായി യുഎസ് മുൻ കൈയ്യെടുത്താണ് ചർച്ച തുടരുന്നത് . 20 ന് മുൻപ് ബന്ദികളെ വിട്ടിട്ടില്ലെങ്കിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി . ഹമാസിനെ ഇല്ലാതാക്കി ബന്ദികളെ മുഴുവനായും മോചിപ്പിച്ചശേഷമേ സൈന്യം ഗാസയിൽനിന്നു പിൻവാങ്ങൂ എന്നാണ് ഇസ്രയേൽ നിലപാട്.

Read More