സോഷ്യൽ മീഡിയയുടെ വരവ് മുതൽ, ലോകമെമ്പാടും എന്ത് സംഭവിച്ചാലും അത് നിമിഷങ്ങൾക്കുള്ളിൽ നമുക്ക് മുന്നിൽ ദൃശ്യങ്ങൾ സഹിതം എത്താറുണ്ട്. ഇത് മാത്രമല്ല.. സോഷ്യൽ മീഡിയ ചിലപ്പോൾ നമ്മുടെ ബാല്യകാലത്തിൻ്റെ മധുരസ്മരണകൾ ഓർമ്മിപ്പിക്കാറുമുണ്ട്. പണ്ട് കളിച്ച കളികൾ, സിനിമയ്ക്ക് പോയ ദിനങ്ങൾ , പരീക്ഷയിലെ മാർക്ക് കണ്ട് അടി കിട്ടിയ ദിവസങ്ങൾ അങ്ങനെ പലതും .
അടുത്തിടെ, അത്തരമൊരു ഓർമ്മ ഇൻ്റർനെറ്റിൽ പ്രചരിക്കുന്നുണ്ട് . 1963-ൽ അഞ്ച് ലിറ്റർ പെട്രോളിന്റെ വില എത്രയാണെന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 3.60 ന് പെട്രോൾ വിറ്റ ബിൽ സഹിതമാണ് ശ്രദ്ധ നേടുന്നത്.നിലവിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ സുവർണ്ണ നാളുകൾ ഇനി ഒരിക്കലും വരില്ലെന്നാണ് പലരുടെയും കമൻ്റുകൾ.
Discussion about this post