- ബാറ്റിംഗിൽ പാണ്ഡ്യയും ദുബെയും, ബൗളിംഗിൽ ബിഷ്ണോയിയും റാണയും; ഇംഗ്ലണ്ടിനെ തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ
- ആൺസുഹൃത്തിന്റെ ക്രൂരമര്‍ദ്ദനമേറ്റ പോക്സോ കേസ് അതിജീവിത മരിച്ചു
- തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ; ഏഴ് ആം ആദ്മി എംഎൽഎമാർ രാജിവച്ചു
- മെഡിക്കൽ കോളേജ് ഹോസ്റ്റലിന് സമീപം തലയോട്ടിയുമായി കളിക്കുന്ന നായ്ക്കൾ ; ദൃശ്യങ്ങൾ പുറത്ത്
- 92 വയസുള്ള അമ്മയെ കൈവണ്ടിയിൽ ഇരുത്തി മഹാകുംഭമേളയ്ക്കെത്തിച്ച് മകൻ : വീഡിയോ വൈറൽ
- വയറിളക്കം മൂലം ആശുപത്രിയില്‍ ചികിത്സ തേടി ; വീട്ടില്‍ മടങ്ങിയെത്തിയ 12 വയസുകാരന് മരിച്ചു
- 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് ; ജയലളിതയുടെ എല്ലാ സ്വത്തുക്കളും തമിഴ്‌നാട് സര്‍ക്കാറിന്
- ‘ എനിക്ക് പറ്റില്ല , പക്ഷെ വേറെ എന്തെങ്കിലും പാകിസ്ഥാനിയെ കൊണ്ട് വിവാഹം കഴിപ്പിക്കാം ‘ ; രാഖിയെ വിവാഹം കഴിക്കാനാകില്ലെന്ന് ദോദിഖാൻ
Author: Anu Nair
ഓസ്‌ട്രേലിയയിലെ വിനോദസഞ്ചാര ദ്വീപിന് സമീപം ജലവിമാനം തകർന്നുവീണു. അപകടത്തിൽ മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ പൈലറ്റും സ്വിറ്റ്‌സർലൻഡിൽ നിന്നും ഡെന്മാർക്കിൽ നിന്നുമുള്ള രണ്ട് വിനോദ സഞ്ചാരികളും ഉൾപ്പെടുന്നു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ത്യൻ മഹാസമുദ്രത്തിലെ റോട്ട്നെസ്റ്റ് ദ്വീപിന് സമീപമായിരുന്നു അപകടം. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് ആറ് വിനോദസഞ്ചാരികളുമായി വിമാനം തകർന്നുവീണത്.സ്വിറ്റ്‌സർലൻഡിൽ നിന്നുള്ള 65 വയസ്സുള്ള സ്ത്രീയും ഡെന്മാർക്കിൽ നിന്നുള്ള 60 വയസ്സുള്ള പുരുഷനും 34 കാരനായ പ്രാദേശിക പൈലറ്റും ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. റോട്ട്‌നെസ്റ്റിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരി ഗ്രെഗ് ക്വിൻ, വിമാനാപകടത്തിന് സാക്ഷിയാണ്. “ഞങ്ങൾ ജലവിമാനം പറന്നുയരുന്നത് നിരീക്ഷിക്കുകയായിരുന്നു, അത് വെള്ളത്തിലേക്ക് ഇറങ്ങാൻ തുടങ്ങി, പെട്ടെന്ന് അത് മറിഞ്ഞ് തകർന്നു,” പെർത്തിലെ ഓസ്‌ട്രേലിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ റേഡിയോയോട് ക്വിൻ പറഞ്ഞു. ദ്വീപിൽ കുട്ടികളുമായി അവധിക്ക് പോയ കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചാണ് അപകടമുണ്ടായത് . അപകടത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പോലീസ് കമ്മീഷണർ കേണൽ ബ്ലാഞ്ച് പറഞ്ഞു.സ്വാൻ റിവർ സീപ്ലെയിനിൻ്റെ ഉടമസ്ഥതയിലുള്ളതാണ്…
ചെന്നൈ : റേസിംഗിനിടെ നടൻ അജിതിന്റെ കാർ അപകടത്തിൽപ്പെട്ടതിൽ ഭയപ്പെടാനില്ലെന്ന് ടീം മാനേജർ സുരേഷ് ചന്ദ്ര . താരത്തിന് പരിക്കുകളില്ലെന്നും , ഇന്ന് പരിശീലനത്തിനിറങ്ങുമെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. അജിത്തിന്റെ കാർ അപകടത്തിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഏറെ പേരാണ് ആശങ്കകൾ അറിയിച്ച് രംഗത്ത് വന്നത് . തുടർന്നാണ് ടീമിന്റെ പ്രതികരണം. ജനുവരി 11ന് നടക്കാനിരിക്കുന്ന എന്‍ഡ്യൂറന്‍സ് റേസില്‍ പങ്കെടുക്കുന്ന ടീമിലെ നാല് അംഗങ്ങളിലൊരാളാണ് അജിത്. തുടർച്ചയായി നാലു മണിക്കൂർ റേസിംഗ് പ്രാക്ടീസിലായിരുന്നു അവർ .ഏകദേശം മൂന്നരമണിക്കൂർ പിന്നിട്ടപ്പോഴാണ് അപകടമുണ്ടയായത്. അവസാനഘട്ടത്തിൽ വലിയൊരു വളവുണ്ട്. ഡ്രൈവർക്ക് കാഴ്ച്ച മറയുന്ന ഭാഗമാണിത്.ഇവിടെ വച്ചാണ് അപകടമുണ്ടായത് . കാർ തകർന്നെങ്കിലും താരത്തിന് പരിക്കുകളൊന്നുമുണ്ടായില്ല , കാറിൽ നിന്ന് അദ്ദേഹംതന്നെയാണ് എഴുന്നേറ്റ് പുറത്തേയ്ക്ക് വന്നത്. ആംബുലന്‍സ് ഉടന്‍ തന്നെ സ്ഥലത്തെത്തി. ആശുപത്രിയിലെത്തിച്ച് മുഴുവന്‍ പരിശോധന നടത്തി. ആശങ്കപ്പെടേണ്ട ഒരു സ്ഥിതിയുമില്ലെന്നും സുരേഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ ദിവസം ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം .…
ബെയ്ജിംഗ്: അഞ്ച് വർഷത്തിന് ശേഷം വീണ്ടും ചൈന ഭീതിയുടെ നിഴലിൽ. ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് വൈറസ് കൊറോണ പോലെ പടരുകയാണ്. ഇന്ത്യ, മലേഷ്യ, ജപ്പാൻ, ഹോങ്കോങ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇതിനകം ഈ വൈറസിൻ്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട് . വൈറസ് ഭീതിയെത്തുടർന്ന് ചൈനയിലെ വുഹാനിൽ സ്‌കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണം 500 ശതമാനത്തിലേറെ വർധിച്ചു. വുഹാൻ പ്രവിശ്യയിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് പടർന്നതെന്നാണ് അനുമാനം. വുഹാനിലെ 30 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനിച്ചത്.അതേസമയം, അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ ചൈനയിൽ ആൻറിവൈറൽ മരുന്നുകളുടെ കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ആവശ്യക്കാർ കൂടിയതോടെ മരുന്നുകളുടെ കരിഞ്ചന്തയും തുടങ്ങിയിട്ടുണ്ട്. മരുന്നിൻ്റെ വില 40 ഡോളർ കടന്നുവെന്നാണ് റിപ്പോർട്ടുകൾ . എച്ച്എംപി വൈറസിനെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ആശങ്ക പ്രകടിപ്പിച്ചു. ഈ വൈറസിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്പെയിനിലും ഇൻഫ്ലുവൻസ അണുബാധ അതിവേഗം പടരുകയാണ്. ഇന്ത്യയിൽ, കർണാടക, ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ…
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ സ്മാരകത്തെ ചൊല്ലിയുള്ള വിവാദങ്ങൾ നിലനിൽക്കവെ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് വേണ്ടി ഡൽഹിയിൽ സ്മാരകം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെന്നും സ്മാരകം നിർമ്മിക്കാനുള്ള സർക്കാരിൻ്റെ തീരുമാനത്തിന് നന്ദിയറിയിച്ചെന്നും പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പറഞ്ഞു. രാജ്ഘട്ടിലെ രാഷ്ട്രപതിമാർക്കും ഉപരാഷ്ട്രപതിമാർക്കും പ്രധാനമന്ത്രിമാർക്കും വേണ്ടിയുള്ള നിയുക്ത സ്മാരക സമുച്ചയമായ ‘രാഷ്ട്രീയ സ്മൃതി സ്ഥല’ത്തിനുള്ളിലാണ് സ്മാരകം സ്ഥാപിക്കുകയെന്ന് ശർമ്മിഷ്ഠ മുഖർജി പറഞ്ഞു. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി @നരേന്ദ്രമോദി ജിയെ എൻ്റെ ഹൃദയത്തിൽ നിന്ന് നന്ദിയും കടപ്പാടും അറിയിക്കാൻ വിളിച്ചു ഞങ്ങൾ അത് ആവശ്യപ്പെട്ടില്ല എന്നത് കണക്കിലെടുക്കുമ്പോൾ ഇത് കൂടുതൽ വിലമതിക്കുന്നു. ഈ അപ്രതീക്ഷിതമായ തീരുമാനം വളരെയധികം സ്പർശിച്ചു. രാജ്യ ബഹുമതികൾ ആവശ്യപ്പെടരുത്, അത് നമുക്കായി ലഭിക്കണം എന്ന് ബാബ പറയാറുണ്ടായിരുന്നു. ബാബയുടെ സ്മരണയെ മാനിക്കാൻ പ്രധാനമന്ത്രി മോദി ഇത് ചെയ്തതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. ഈ മകളെ സംബന്ധിച്ചിടത്തോളം, എൻ്റെ…
ന്യൂഡൽഹി ; തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ ഡയറക്ടർ ഡോ. വി നാരായണനെ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും , സ്പേസ് കമ്മീഷൺ ചെയർമാനുമായി കേന്ദ്രസർക്കാർ നിയമിച്ചു. ഐ എസ് ആർ ഒ ചെയർമാൻ സ്ഥാനത്ത് നിന്ന് ഈ മാസം 14 ന് വിരമിക്കുന്ന ഡോ. എസ് സോമനാഥിന് ശേഷം ഡോ വി നാരായണൻ ചുമതലയേൽക്കുമെന്നാണ് സൂചന . ഈ രണ്ട് ചുമതലകളും വഹിക്കുന്നവരാണ് സ്വാഭാവികമായും ഐ എസ് ആർ ഒ ചെയർമാൻ പദവിയും വഹിക്കുന്നത് . ഡോ . എസ് സോമനാഥിനാണ് നിലവിൽ ഈ ഈ മൂന്നു ചുമതലകളും. 2 വർഷത്തേക്കാണ് ഡോ. വി.നാരായണന്റെ നിയമനം. 2024 മേയിൽ വിരമിച്ച വി നാരായണന് നിലവിൽ എൽ പി എസ് സി ഡയറക്ടർ സ്ഥാനത്തേയ്ക്ക് ഒരു വർഷത്തേയ്ക്ക് തുടർച്ച ലഭിച്ചതാണ്. തമിഴ്നാട്ടിലെ കന്യാകുമാരി സ്വദേശിയാണ് വി നാരായണൻ . വലിയ ബഹുമതിയാണ് പുതിയ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. വിക്രം സാരാഭായി…
കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. മുൻ എം എൽ എ കെ വി കുഞ്ഞിരാമനടക്കം നാല് സിപിഎം നേതാക്കൾക്കാണ് ജാമ്യം ലഭിച്ചത്. അഞ്ച് വർഷം തടവിന് ശിക്ഷിച്ച സിബിഐ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത് . അതേസമയം ജാമ്യം ലഭിച്ച നാലു പേരും ശിക്ഷ അനുഭവിക്കേണ്ടവരാണെന്ന് കൃപേഷ് ലാലിന്റെ അച്ഛൻ പ്രതികരിച്ചു . പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഒപ്പം നിൽക്കേണ്ട സർക്കാർ എതിരു നിൽക്കുന്നത് വേദനാജനകമാണെന്നായിരുന്നു ശരത് ലാലിന്റെ അച്ഛന്റെ പ്രതികരണം . കേരള ജനതയോടുള്ള വെല്ലുവിളിയാണിതെന്നും സത്യനാരായണൻ പറഞ്ഞു. വിധിയ്ക്കെതിരെ സുപ്രീംകോടതി വരെ പോകുമെന്നും , ശിക്ഷ വർധിപ്പിക്കാൻ അപ്പീൽ നൽകുമെന്നും സത്യനാരായണൻ പറഞ്ഞു.
വയനാട് : നടി ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ . വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത് . ചെമ്മണ്ണൂരിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകാനും പദ്ധതിയുണ്ടായിരുന്നു. എന്നാൽ അതിനു മുൻപേ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹണി റോസ് പരാതി നൽകിയതിനു പിന്നാലെ ബോബി ചെമ്മണ്ണൂർ വയനാട്ടിലേയ്ക്ക് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു . തുടർന്ന് കൊച്ചി പോലീസ് വിവരം വയനാട് പോലീസിന് കൈമാറി. കൊച്ചി പോലീസും സ്ഥലത്തെത്തിയ ശേഷമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലേയ്ക്ക് കൊണ്ടു പോയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന . നടിയുടെ പരാതിയിൽ ഇന്നലെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെൻട്രൻ പോലീസ് കേസ് രജിസ്റ്റർ ചെയ്തത് . നടിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയത്. സമൂഹമാദ്ധ്യമങ്ങളിൽ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ വകുപ്പും ചുമത്തിയിട്ടുണ്ട്.തനിക്കെതിരെയും, മറ്റ്…
ആലപ്പുഴ: അജ്ഞാതന്‍ ആക്രമിച്ച് വീട്ടില്‍ കെട്ടിയിട്ടെന്ന് പരാതി നല്‍കിയ വീട്ടമ്മ തൂങ്ങി മരിച്ച നിലയില്‍ . മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19ാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ ജോണ്‍കുട്ടിയുടെ ഭാര്യ തങ്കമ്മ (58)യെ ആണ് മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഏതാനും ദിവസം മുമ്പാണ് വീട്ടമ്മയെ അജ്ഞാതന്‍ ആക്രമിച്ചത്. പട്ടാപ്പകല്‍ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു ആക്രമണം. മര്‍ദിച്ച് ബോധം കെടുത്തി വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു.വീടിന്റെ വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി പോയത്. ജോലി കഴിഞ്ഞെത്തിയ മകനാണ് തങ്കമ്മയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടത്. അടുക്കള വാതിലിലൂടെ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ അമ്മയെ മകന്‍ കാണുന്നത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണ ശ്രമമാണെന്ന് കരുതിയിരുന്നെങ്കിലും ഒന്നും നഷ്ടമായിരുന്നില്ല. ഇതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കവെയാണ് തങ്കമ്മ ജീവനൊടുക്കിയത്.
ന്യൂഡല്‍ഹി : നിരോധിത ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനു ഇന്ത്യയിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് എത്തിച്ചതിന് മുഹമ്മദ് സജ്ജാദ് ആലമിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ദുബായിൽ നിന്ന് ആലം ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ എത്തിയ ഉടനായിരുന്നു അറസ്റ്റ്. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ സ്വദേശിയായ ആലമിനെതിരെ പ്രത്യേക എൻഐഎ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇയാളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഏജൻസി ലുക്കൗട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു. യുഎഇ, കർണാടക, കേരളം എന്നിവിടങ്ങൾ ആസ്ഥാനമായുള്ള സിൻഡിക്കേറ്റ് വഴി ബീഹാറിലെ പിഎഫ്ഐ കേഡറുകളിലേക്ക് അനധികൃതമായി പണം കൈമാറാൻ ആലം സഹായിച്ചതായി എൻഐഎ പറയുന്നു. സംഘത്തിൻ്റെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് ഈ ഫണ്ട് ഉപയോഗിച്ചത്. ഇന്ത്യയുടെ പൊതുസമാധാനവും സൗഹാർദവും തകർക്കാൻ ഭീകരത സൃഷ്ടിക്കാനും മതസ്പർദ്ധ വളർത്താനും സംഘം പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ആലത്തിന്റെ അക്കൗണ്ടില്‍ വന്‍തോതില്‍ പണമെത്തിയത് എന്‍ഐഎ കണ്ടെത്തിയിരുന്നു. പിഎഫ്‌ഐയുടെ ആയുധ പരിശീലനം കിട്ടിയ ആലം കേസിലെ 18-ാം…
ഗുവാഹത്തി: അസമിലെ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം രംഗത്ത്. ഖനിക്കുള്ളിലേക്ക് ഇറങ്ങിയാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 18 തൊഴിലാളികളാണ് ഖനിക്കുള്ളില്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട് . ദിമാ ഹസാവോ ജില്ലയിലെ ഉമറാംഗ്‌സോയിലുള്ള ഖനിയിലാണ് അപകടമുണ്ടായത്. പതിനാല് മണിക്കൂറുകൾ പിന്നിട്ടിട്ടും ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. ഖനിക്കുള്ളില്‍ വെള്ളം കയറിയതോടെയാണ് തൊഴിലാളികള്‍ കുടുങ്ങിയത്. മൂന്നുറടിയോളം ആഴമുള്ള ഖനിയിലാണ് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നത്. ഇതില്‍ നൂറടി താഴ്ചയില്‍ വരെ വെള്ളമെത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. യന്ത്രസഹായമില്ലാതെ മണ്‍വെട്ടികളടക്കം ഉപയോഗിച്ച് ചെറിയ ദ്വാരമുണ്ടാക്കി അകത്തുകടക്കുകയും കല്‍ക്കരി നിക്ഷേപം കാണുന്നതുവരെ കുഴിച്ച് ചെല്ലുന്നതുമായ ഖനനരീതിയാണ് ഇവിടങ്ങളിലുള്ളത്. റാറ്റ് ഹോള്‍ മൈനിംഗ് എന്ന പേരിലറിയപ്പെടുന്ന ഇത്തരം ഖനനരീതി രാജ്യത്ത് നിരോധിച്ചതാണ്.
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.