ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരെല്ലാം തന്നെ ഇന്ന് ഗ്രീൻ ടീയിലേക്കു മാറിയിരിക്കുന്നു. കാരണം ഗ്രീന്‍ ടീ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മാത്രമല്ല ആൻ്റിഓക്സിഡൻ്റുകൾ ഇതിൽ ധാരാളമായി കാണപ്പെടുന്നു, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. എന്നാൽ ശരിയായ രീതിയിൽ തയാറാക്കി കുടിച്ചാൽ മാത്രമേ ഗുണഫലങ്ങൾ ലഭിക്കുകയുള്ളൂ എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
എന്തെങ്കിലും കഴിച്ചതിന് ശേഷം ചായയ്ക്ക് പകരം നാരങ്ങയോ നെല്ലിക്കയോ ചേർത്ത് ഗ്രീൻ ടീ കുടിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്ന് ആയുർവേദ വിദഗ്ധൻ കിരൺ ഗുപ്ത പറയുന്നു. എന്നാൽ നിങ്ങളുടെ ശരീരത്തിൻ്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും അനുസരിച്ച് ദിവസവും ഗ്രീൻ ടീ കഴിക്കേണ്ടത് . ഉദാഹരണത്തിന്, അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ, ഒരാൾ വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കരുത്, കാരണം അത് പ്രശ്നം വർദ്ധിപ്പിക്കും.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാന്നിസ്, വയറിൽ അസിഡിറ്റി സൃഷ്ടിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി എല്ലായ്പ്പോഴും എന്തെങ്കിലും കഴിച്ചതിനു ശേഷം മാത്രം ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം.രക്ത സമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകൾ, ആന്റീഡിപ്രസന്റുകൾ, ബ്ലഡ് തിന്നറുകൾ എന്നിവയുമായി പ്രതിപ്രവർത്തിക്കാൻ സാധ്യതയുള്ളത് കൊണ്ടുതന്നെ ഈ മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ഗ്രീൻ ടീ ഉപയോഗിച്ചാൽ മതിയാകും.
അസിഡിറ്റി പ്രശ്നമുണ്ടെങ്കിൽ, പഴങ്ങളോ പ്രഭാതഭക്ഷണമോ കഴിച്ച് 30 മിനിറ്റിനുശേഷം ഗ്രീൻ ടീ കുടിക്കാം. കഫീൻ ഇതിൽ അടങ്ങിയിട്ടുണ്ട്, അതിനാൽ രാത്രിയിൽ ഇത് കുടിക്കുന്നത് ഒഴിവാക്കുക. കൂടാതെ, ഇത് പകൽ സമയത്ത് വലിയ അളവിൽ കുടിക്കാനും പാടില്ല.
ഉറക്കമില്ലായ്മ, അനാവശ്യമായ ഉത്കണ്ഠ, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ദിവസവും രണ്ടോ മൂന്നോ കപ്പിൽ കൂടുതൽ കഴിക്കരുതെന്നാണ് ഡയറ്റീഷ്യന്റെ അഭിപ്രായം.പലരും തടി കുറക്കാൻ ഗ്രീൻ ടീ കുടിക്കുന്നു, എന്നാൽ ഇത് കുടിച്ചാൽ മാത്രം പോരാ. ഇതോടൊപ്പം, ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണ ശീലങ്ങളും സ്വീകരിക്കേണ്ടത് പ്രധാനമാണ്.