Author: Anu Nair

ന്യൂഡൽഹി : ഭർത്താവിനൊപ്പം ജീവിച്ചില്ലെങ്കിലും ഭാര്യക്ക് ജീവനാംശം ലഭിക്കുമെന്ന് സുപ്രീം കോടതി.പല കാരണങ്ങളാൽ ഭാര്യ ഭർത്താവിനൊപ്പം താമസിക്കുന്നില്ലെങ്കിലും ജീവനാംശത്തിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. . ചീഫ് ജസ്റ്റിസ് (സിജെഐ) ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജാർഖണ്ഡിൽ നിന്നുള്ള ദമ്പതികളുടേ കേസ് പരിഗണിക്കുകയായിരുന്നു കോടതി. 2014 മെയ് 1 നാണ് ഇവർ വിവാഹിതരായത് . എന്നാൽ 2015 ഓഗസ്റ്റിൽ ഭാര്യ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി. ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി ഭർത്താവ് റാഞ്ചിയിലെ കുടുംബ കോടതിയെ സമീപിച്ചു. ഭാര്യയെ തിരികെ കൊണ്ടുവരാൻ പലതവണ ശ്രമിച്ചിട്ടും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭർത്താവ് പറഞ്ഞു. പണത്തിനായി ഭർത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നാണ് ഭാര്യ കോടതിയിൽ പറഞ്ഞത്. ഇയാൾക്ക് വിവാഹേതര ബന്ധമുണ്ടെന്നും യുവതി പറഞ്ഞു . കേസിൽ ഭർത്താവ് ഭാര്യക്ക് പ്രതിമാസം 10,000 രൂപ ജീവനാംശം നൽകണമെന്ന് കുടുംബകോടതി ഉത്തരവിട്ടു.എന്നാൽ ഭാര്യക്ക് ജീവനാംശം ലഭിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചു. ഇതിൽ…

Read More

അടുത്തിടെയാണ് പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന ‘ജയ് ഹനുമാൻ’ എന്ന തെലുങ്ക് ചിത്രത്തിന്റ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത് . ഋഷഭ് ഷെട്ടിയാണ് ഇതിൽ പ്രധാനകഥാപാത്രമായി എത്തുന്നത് . ചിത്രത്തിൻ്റെ ചെറിയ ടീസറും ഇതിനോടകം പുറത്തിറങ്ങിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഋഷഭ് ഷെട്ടി ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് തിരുമല റാവു എന്ന അഭിഭാഷകൻ ഹനുമാനെ ‘നിന്ദ്യമായി’ ചിത്രീകരിച്ചെന്നാരോപിച്ചാണ് കേസ്. നാമ്പള്ളി കോടതിയിലാണ് സംവിധായകൻ പ്രശാന്ത് വർമ്മയ്‌ക്കെതിരെയും ഋഷഭ് ഷെട്ടിക്കെതിരെയും ചിത്രത്തിൻ്റെ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സിനെതിരെയും പരാതി നൽകിയിരിക്കുന്നത്. ഹനുമാനെ മനുഷ്യമുഖത്തോടെ ചിത്രീകരിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് . ഋഷബ് ഷെട്ടി, സംവിധായകന്‍ പ്രശാന്ത് വർമ്മ, നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് എന്നിവർക്കെതിരെ ഹൈക്കോടതി അഭിഭാഷകനായ മാമിദൽ തിരുമൽ റാവുവാണ് കേസ് നൽകിയത്. പരമ്പരാഗത അവതാര രൂപത്തിന് പകരം ഹനുമാന് ‘മനുഷ്യമുഖം’ നല്‍കി. ഹനുമാൻ്റെ മുഖം മാറ്റി ഹനുമാൻ്റെ സ്വഭാവത്തിൽ മാറ്റം വരുത്തി. ദൈവത്തേക്കാൾ ആ നടന് പ്രാധാന്യം…

Read More

പത്തനംതിട്ട : പത്തനംതിട്ട കൂട്ടബലത്സംഗക്കേസുകളിൽ 13 പേർ കൂടി കസ്റ്റഡിയിൽ. രണ്ട് പോലീസ് സ്റ്റേഷനുകളിലായി ഇതുവരെ 20 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. എഫ് ഐ ആറുകളുടെ എണ്ണം ഒൻപതായി.പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നവരിൽ ചിലർ ജില്ലയ്ക്ക് പുറത്താണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ പ്രതികൾക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും . പെൺകുട്ടി ഉപയോഗിച്ച ഫോണീലേയ്ക്ക് പ്രതികളിൽ ചിലർ അശ്ലീല ദൃശ്യങ്ങൾ അയച്ചതായും പൊലീസ് കണ്ടെത്തി. വാട്സാപ്പിൽ കിട്ടിയ ദൃശ്യങ്ങളിൽ പെൺകുട്ടിയുടെ നഗ്ന വീഡിയോയും ഉൾപ്പെടും. ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പീഡിപ്പിച്ചത്. അച്ഛന്റെ മൊബൈൽ ഫോണിലൂടെയായിരുന്നു പെൺകുട്ടിയും പ്രതികളുമായുള്ള ആശയ വിനിമയം. ഏറ്റവുമൊടുവിൽ അറസ്റ്റിലായത് റാന്നി സ്വദേശികളായ 6 പേരെയാണ്. ഇതിൽ മൂന്ന് പേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്.മത്സ്യക്കച്ചവടക്കാരായ സഹോദരങ്ങൾ, പ്ലസ് ടു വിദ്യാർത്ഥി എന്നിവരും അറസ്റ്റിലായവരിലുണ്ട്.13 വയസ്സ് മുതൽ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി സി ഡബ്ലിയുസിക്ക് നൽകിയ മൊഴി. കായിക താരമായ പെൺകുട്ടിയെ…

Read More

കോഴിക്കോട് : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തിലെത്തുന്നു. ഈ വര്‍ഷം ഒക്ടോബര്‍ 25ന് താരം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹമാന്‍ അറിയിച്ചു. നവംബര്‍ രണ്ട് വരെ മെസി കേരളത്തിലുണ്ടാകും. ഒരാഴ്ചയ്ക്കിടെ രണ്ട് സൗഹൃദമത്സരങ്ങളിലും അര്‍ജന്റീന ടീം കളിക്കും. ആരാധകരുമായി സംവദിക്കാനും താരം സമയം കണ്ടെത്തുമെന്ന് മന്ത്രി അറിയിച്ചു. ഇരുപത് മിനിട്ടോളം ആരാധകരുമായി പൊതുവേദിയില്‍ സംവദിക്കാനാണ് തീരുമാനം.മെസിയുടെ കേരളത്തിലേക്കുള്ള വരവ് സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല.ഖത്തര്‍ ലോകകപ്പില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന, ഇന്ത്യയില്‍ സൗഹൃദമത്സരം കളിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചിരുന്നു. . മത്സരത്തിനുള്ള ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ അസോസിയേഷന്‍ ഈ ക്ഷണം നിരാകരിച്ചു. ഇതറിഞ്ഞ കേരള കായികമന്ത്രി വി. അബ്ദുറ്ഹിമാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. കായികമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇന്ത്യയിലേക്ക് വരാന്‍ സമ്മതമറിയിച്ചിരുന്നു

Read More

മുല്ലപ്പൂ എല്ലാവർക്കും പ്രിയപ്പെട്ടതാണ്. ചിലർ ഈ മുല്ലപ്പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുമ്പോൾ മറ്റുചിലർ അലങ്കാരത്തിന് ഉപയോഗിക്കുന്നു. എന്നാൽ മുല്ലപ്പൂ സൗന്ദര്യത്തിന് മാത്രമല്ല, മുല്ലപ്പൂവിന് ധാരാളം ഔഷധ ഗുണങ്ങളുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മുല്ലപ്പൂവിൻ്റെ പല ഔഷധഗുണങ്ങളും നമ്മുടെ ശരീരത്തിന് ഏറെ ഉപകാരപ്രദമാണ്. ഇത് ശാരീരികവും മാനസികവുമായ പല പ്രശ്നങ്ങളും ഇല്ലാതാക്കുന്നു. മുല്ലപ്പൂക്കൾ പല രോഗങ്ങൾക്കും ഔഷധമായും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും മുല്ലപ്പൂക്കൾ സഹായകമാണ്. മാനസികവും ശാരീരികവുമായ അസ്വസ്ഥതകളെ അകറ്റാൻ മുല്ലപ്പൂവിന് കഴിയും. തലയിൽ ചൂടിയാൽ മുടികൊഴിച്ചിൽ തടയുമെന്നും വിദഗ്ധർ പറയുന്നു. മുടിക്ക് ആവശ്യമായ പോഷകമൂല്യങ്ങളും ഇത് നൽകുന്നു. മുടി നീളത്തിൽ വളരും. നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു. മാത്രമല്ല, മുല്ലപ്പൂവിൽ നിന്ന് ഉണ്ടാക്കുന്ന ജാസ്മിൻ ചായ ആരോഗ്യത്തിന് വളരെ നല്ലതാണ്. ശരീരത്തിലെ ഒരു അണുനാശിനിയായി മുല്ലപ്പൂ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. മഞ്ഞപ്പിത്തത്തിനും മുല്ലപ്പൂ ഔഷധമായി പ്രവർത്തിക്കുന്നു. സ്ത്രീകളിലെ സ്തനാർബുദം തടയുന്നതിന് മുല്ലപ്പൂവിൻ്റെ ഇലകൾ കൊണ്ട് നിർമ്മിച്ച ആയുർവേദ മരുന്നുകൾ…

Read More

ന്യൂഡൽഹി ; ഡൽഹിയെ എഎപിയിൽ നിന്ന് മോചിപ്പിക്കാനുള്ള സമയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് ഡൽഹിയിൽ ചേരി പ്രധാൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. സമ്മേളനത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്കെതിരെയും ഷാ രൂക്ഷമായ വിമർശനം ഉന്നയിച്ചു. എഎപി പാർട്ടി ഡൽഹിക്കും കെജ്രിവാൾ എഎപി പാർട്ടിക്കും ദുരന്തമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ‘ 10 വർഷമായി ഡൽഹിയിൽ ഒരു ദുരന്തസർക്കാരുണ്ട്. നിങ്ങൾക്ക് ഡൽഹിയുടെ വിമോചകനാകാൻ കഴിയും. ഫെബ്രുവരി 5 ഡൽഹിയുടെ വിമോചന ദിനമാണ്. ഡൽഹിയിലെ ടാപ്പ് തുറന്നാൽ അഴുക്കുവെള്ളം, ജനലിലൂടെ വൃത്തിഹീനമായ വായു, പുറത്തേക്കിറങ്ങിയാൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ, മുന്നോട്ടു നീങ്ങിയാൽ യമുനയിലെ അഴുക്കുവെള്ളം. ഇതാണ് ദുരന്തമുഖത്തുള്ള സർക്കാർ ചെയ്തത്. എഎപി സർക്കാർ അഴിമതിയിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിലെ 5.25 ലക്ഷം കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നില്ല. ഡൽഹിക്ക് വേണ്ടി കെജ്രിവാളിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അധികാരം…

Read More

സൗദി അറേബ്യ, ചൈന എന്നിവയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്ന് 258 പാകിസ്ഥാനികളെ നാടുകടത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ് ഇവരെയെല്ലാം പുറത്താക്കിയത്.ഇതിൽ 244 പേർക്ക് അടിയന്തര യാത്രാരേഖകൾ ഉണ്ടായിരുന്നു. കറാച്ചി വിമാനത്താവളത്തിൽ എത്തിയ 16 പേരെ അറസ്റ്റ് ചെയ്തതായി കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സൗദി അറേബ്യയിൽ നിന്ന് നാടുകടത്തപ്പെട്ട ഒമ്പത് പേരും പ്രൊഫഷണൽ യാചകരാണ്. ഇവരിൽ രണ്ടുപേർ അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നതിനിടെയാണ് പിടിയിലായത്. യുഎഇയിൽ നിന്നും നാടുകടത്തപ്പെട്ട നാല് പേർ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരാണ് . ചൈന, ഖത്തർ, ഇന്തോനേഷ്യ, സൈപ്രസ്, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഒരാളെ വീതം നാടുകടത്തി.മുൻകൂർ ഹോട്ടൽ ബുക്കിംഗ് ഇല്ലാത്തതും ചെലവിന് മതിയായ പണമില്ലാത്തതും കാരണം ഉംറ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ തിരിച്ചയച്ചു. തൊഴിൽ വിസയിൽ സൗദി അറേബ്യയിലേക്ക് പോയ യാത്രക്കാരെ ശരിയായ തൊഴിൽ വിസ രേഖകൾ ഇല്ലാത്തതിനാലും തിരിച്ചയച്ചു.

Read More

ശബരിമല : തിരുവാഭരണ ഘോഷയാത്ര നാളെ ഉച്ചക്ക് പന്തളത്ത് നിന്ന് ആരംഭിക്കും. പരമ്പരാഗത പാതയിലൂടെ സഞ്ചരിച്ച് 14ന് സംഘം സന്നിധാനത്ത് എത്തും. 14ന് വൈകിട്ട് അഞ്ചിന് ശരംകുത്തിയില്‍ എത്തുന്ന ഘോഷയാത്രയെ ദേവസ്വം, സര്‍ക്കാര്‍ പ്രതിനിധികള്‍ ആചാരപരമായി സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി അയ്യപ്പസ്വാമിക്ക് ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുകയും ആകാശത്ത് മകര നക്ഷത്രം ഉദിക്കുകയും ചെയ്യും. 14 ന് രാവിലെ 8.45 നാണ് മകരസംക്രമ പൂജ നടക്കുക. 15,16,17,18 തീയതികളില്‍ നെയ്യഭിഷേകത്തിന് ശേഷം അയ്യപ്പഭക്തര്‍ക്ക് തിരുവാഭരണം ചാര്‍ത്തിയ ഭഗവാനെ ദര്‍ശിക്കാം. 18 വരെ നെയ്യഭിഷേകവും കളഭാഭിഷേകവും നടക്കും. മകരവിളക്ക് ദിവസം മുതല്‍ മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാംപടിയിലേക്കുള്ള എഴുന്നെള്ളത്ത് ആരംഭിക്കും. മകരം ഒന്നിന് മണിമണ്ഡപത്തില്‍ കളമെഴുത്തിന് തുടക്കമാകും. മകരം ഒന്നു മുതല്‍ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തില്‍ വരക്കുക. പന്തളം കൊട്ടാരത്തില്‍നിന്നും എത്തിക്കുന്ന പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത്. 14…

Read More

കൊച്ചി : ബോബി ചെമ്മണ്ണൂരിന് പിന്നാലെ രാഹുൽ ഈശ്വറിനെതിരെയും നിയമനടപടിയ്ക്ക് ഒരുങ്ങി നടി ഹണിർ റോസ്. സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പോലീസില്‍ പരാതി നല്‍കിയത്. ബോബി ചെമ്മണൂരിന്‍റെ പിആർ ഏജന്‍സികളും രാഹുലും തനിക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നു. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതിന്‍റെ കാരണക്കാരില്‍ ഒരാള്‍ രാഹുല്‍ ഈശ്വറാണെന്നും നടി തൻ്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ‘ രാഹുൽ ഈശ്വർ, ഞാനും എൻ്റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എൻ്റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്‌തു . പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി…

Read More

ന്യൂഡൽഹി : അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിന്റെ ഒന്നാം വാർഷികത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ക്ഷേത്രത്തെ “നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകം” എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “അയോധ്യ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുടെ ഒന്നാം വാർഷികത്തിൽ എല്ലാ രാജ്യവാസികൾക്കും ആശംസകൾ. നൂറ്റാണ്ടുകളുടെ ത്യാഗത്തിനും തപസ്സിനും പോരാട്ടത്തിനും ശേഷം നിർമ്മിച്ച ഈ ക്ഷേത്രം നമ്മുടെ സംസ്കാരത്തിന്റെയും ആത്മീയതയുടെയും മഹത്തായ പൈതൃകമാണ്. വികസിത ഇന്ത്യയുടെ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ ഈ ദിവ്യവും ഗംഭീരവുമായ രാമക്ഷേത്രം ഒരു വലിയ പ്രചോദനമായി മാറുമെന്ന് എനിക്ക് ഉറപ്പുണ്ട് “ മോദി എക്സിൽ കുറിച്ചു.

Read More