അമിതമായ മുടികൊഴിച്ചിൽ ആരംഭിച്ച് ഒരാഴ്ച്ചയ്ക്കുള്ളിൽ കഷണ്ടിയായ അവസ്ഥ . മഹാരാഷ്ട്രയിലെ ബുൽദാന നഗരത്തിലാണ് വിചിത്രമായ ഈ ദുരവസ്ഥ. ഇവിടെയുള്ള 3 ഗ്രാമങ്ങളിലെ 60 പേർക്കാണ് കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ പൊടുന്നനെ കഷണ്ടി വന്നത്.ബോണ്ട്ഗാവ്, കൽവാഡ്, ഹിംഗാന ഗ്രാമങ്ങളിൽ കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ മുടി കൊഴിയാൻ തുടങ്ങിയിട്ടുണ്ട്. സ്ത്രീകൾക്ക് പോലും മുടി പൂർണ്ണമായും കൊഴിയാൻ തുടങ്ങി.
രോഗം ജനിതകമാണോ എന്നറിയാൻ ആരോഗ്യവകുപ്പ് സംഘം ഈ ഗ്രാമങ്ങളിൽ സർവേ പൂർത്തിയാക്കി. ഇതോടൊപ്പം വെള്ളത്തിൻ്റെ സാമ്പിളുകളും എടുത്തിട്ടുണ്ട്.ആദ്യ ദിവസം, തലയിൽ ചൊറിച്ചിൽ അനുഭവപ്പെടാൻ തുടങ്ങുമെന്നും, രണ്ടാം ദിവസം മുടി പൊഴിഞ്ഞു പോകുകയാണെന്നും ഇവർ പറയുന്നു.ഭൂരിഭാഗം പേരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തുടങ്ങി.
ഏകദേശം അമ്പതോളം പേര്‍ക്ക് നിലവില്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്.