തിരുവനന്തപുരം: സംസ്ഥാനത്ത് നവംബർ- ഡിസംബർ മാസങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 20 ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. ഇതിനു മുന്നോടിയായി വോട്ടർ പട്ടിക വീണ്ടും പുതുക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കറും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ കേരളത്തിലെ പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
Discussion about this post

